ETV Bharat / sports

ദക്ഷിണാഫ്രിക്കന്‍ പര്യടനം; ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് ബിസിസിഐ

നേരത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉപേക്ഷിച്ചതിനെ തുടർന്ന് ടി20 പരമ്പരയുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്നതിനെ കുറച്ചുള്ള സാധ്യതകൾ ആരായുക മാത്രമാണ് ചെയ്‌തതെന്ന് ബിസിസിഐ

bcci news  t20 news  ബിസിസിഐ വാർത്ത  ടി20 വാർത്ത
ബിസിസിഐ
author img

By

Published : May 22, 2020, 7:45 PM IST

ന്യൂഡല്‍ഹി: ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്താമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് ബിസിസിഐ ട്രഷറർ അരുണ്‍ ധുമാല്‍. ഇതു സംബന്ധിച്ച ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ അവകാശവാദങ്ങളെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടി20 പരമ്പരയുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്നതിനെ കുറച്ചുള്ള സാധ്യതകൾ ആരായുക മാത്രമാണ് ചെയ്‌തത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം കൊവിഡ് 19 കാരണം റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍കൈ എടുത്തത്. പക്ഷെ ഒരിക്കല്‍ പോലും ഇതു സംബന്ധിപ്പ് ക്രിക്കറ്റ് സൗത്താഫ്രിക്കക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കൊവിഡ്-19ന് ശേഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുമെന്നായിരുന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്‌ടർ ഗ്രെയിന്‍ സ്‌മിത്ത് പറഞ്ഞത്. ഇതിനെ പിന്തുണച്ച് എക്സിക്യൂട്ടിവീ ഡയറക്‌ടറും രംഗത്ത് വന്നിരുന്നു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്‌ട്ര വിമാന യാത്രയ്ക്ക് സർക്കാർ അനുമതി നൽകുന്നില്ലെങ്കിൽ, ഏതെങ്കിലും രാജ്യത്തോട് പ്രതിബദ്ധത കാണിക്കാൻ ബിസിസിഐക്ക് കഴിയില്ലെന്ന് മുതിർന്ന ബിസിസിഐ ഭാരവാഹിയും വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈയില്‍ നടക്കേണ്ടിയിരിക്കുന്ന ശ്രീലങ്കന്‍ പര്യടനം ഉൾപ്പെടെ കൊവിഡ് 19 കാരണം സമാന പ്രതിസന്ധിയിലൂടെയാണ് കടുന്നുപോകുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.