ETV Bharat / sports

പുരസ്‌കാരം സ്വന്തമാക്കിയ വാർണറെ പിന്തുണച്ച് അലന്‍ ബോർഡർ - അലന്‍ ബോർഡർ വാർത്ത

സ്വന്തം മണ്ണിലും വിദേശത്തും നടത്തുന്ന ടെസ്‌റ്റ് മത്സരത്തിലെ പ്രകടനത്തെ ഒരേപോലെ വിലയിരുത്താനാകില്ലെന്നും പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് നടക്കുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും അലന്‍ ബോർഡർ

Warner news  Border news  Allan Border news  Allan Border medal news  വാർണർ വാർത്ത  ബോർഡർ വാർത്ത  അലന്‍ ബോർഡർ വാർത്ത  അലന്‍ ബോർഡർ മെഡല്‍ വാർത്ത
വാർണർ
author img

By

Published : Feb 12, 2020, 4:07 PM IST

സിഡ്‌നി: കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയയിലെ മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഡേവിഡ് വാർണറെ പിന്തുണച്ച് അലന്‍ ബോർഡർ. 2019-ലെ മികച്ച ക്രിക്കറ്റർക്കുള്ള അലന്‍ ബോർഡർ മെഡലാണ് വാർണർ സ്വന്തമാക്കിയത്. അർഹമായ കൈകളിലാണ് പുരസ്‌ക്കാരം എത്തിയതെന്ന് ബോർഡർ പറഞ്ഞു. വോട്ടെടുപ്പില്‍ വളരെ നേരിയ മാർജിനിലാണ് വാർണർ പുരസ്‌കാരം സ്വന്തമാക്കിയത്. ആഷസ് മാറ്റിനിർത്തിയാല്‍ കഴിഞ്ഞ വർഷം താരം മികച്ച പ്രകടനം പുറത്തെടുത്തു. അതിനാലാണ് തെരഞ്ഞെടുപ്പ് നേരിയ മാർജിനില്‍ ആയത്. വാർണറെ കൂടാതെ സ്‌മിത്തും പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്‌റ്റാർക്കും നാഥന്‍ ലിയോണും പുരസ്‌കാരത്തിനായി മത്സരിച്ചു.

Warner news  Border news  Allan Border news  Allan Border medal news  വാർണർ വാർത്ത  ബോർഡർ വാർത്ത  അലന്‍ ബോർഡർ വാർത്ത  അലന്‍ ബോർഡർ മെഡല്‍ വാർത്ത
അലന്‍ ബോർഡർ.

അതേസമയം സ്വന്തം മണ്ണിലും വിദേശത്തും നടത്തുന്ന ടെസ്‌റ്റ് മത്സരത്തിലെ പ്രകടനത്തെ ഒരേപോലെ വിലയിരുത്താനാകില്ല. പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് നടക്കുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2016-ലും 2017-ലും വാർണർ പുരസ്കാരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്ന് 2018-ല്‍ താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും സസ്പെന്‍ഷന്‍ നേരിട്ടിരുന്നു. ദക്ഷിണാഫ്രിക്കെതിരായ ടി20 പരമ്പരയിലാകും താരം അടുത്തതായി കളിക്കുക.

ഡേവിഡ് വാർണർ.

അമ്പയർമാരും ലോകത്ത് എമ്പാടുമുള്ള കായിക രംഗത്തെ മാധ്യമങ്ങളും ചേർന്നാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത്. സ്‌റ്റീവ് സ്‌മിത്തിനെയും പാറ്റ് കമ്മിന്‍സണിനെയും മറികടന്നാണ് വാർണറുടെ നേട്ടം. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലെയും സ്വന്തം മണ്ണില്‍ പരമ്പകളിലെയും മികച്ച പ്രകടനം താരത്തിന് തുണയായി. മികച്ച പുരുഷ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ ഓപ്പണർ വാർണർ സ്വന്തമാക്കിയപ്പോൾ മികച്ച വനിതാ താരത്തിനുള്ള ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍ ഓള്‍റൗണ്ടര്‍ പെറിയും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.