ദുബായ്; കൊവിഡ് 19നെ തുടര്‍ന്ന് അഞ്ച് മാസക്കാലം പരിശീലനം മുടങ്ങിയതായി അനുഭവപ്പെടുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ഐപിഎല്‍ ആവേശത്തിനൊപ്പം ദുബായിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകനായ വിരാട് കോലി. ആറ് ദിവസത്തെ ക്വാറന്‍റൈന് ശേഷം ഇന്ന് മുതല്‍ കോലിയും കൂട്ടരും ആര്‍സിബിക്കായി പരിശീലനം ആരംഭിച്ചു.
-
Can’t wait for you to join the team! 🙌🏻🙌🏻#PlayBold #IPL2020 #WeAreChallengers https://t.co/ymoWwddVel
— Royal Challengers Bangalore (@RCBTweets) August 29, 2020 " class="align-text-top noRightClick twitterSection" data="
">Can’t wait for you to join the team! 🙌🏻🙌🏻#PlayBold #IPL2020 #WeAreChallengers https://t.co/ymoWwddVel
— Royal Challengers Bangalore (@RCBTweets) August 29, 2020Can’t wait for you to join the team! 🙌🏻🙌🏻#PlayBold #IPL2020 #WeAreChallengers https://t.co/ymoWwddVel
— Royal Challengers Bangalore (@RCBTweets) August 29, 2020
കൊവിഡ് 19നെ തുടര്‍ന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ബാറ്റ് കയ്യിലെടുത്ത അനുഭവം കോലി ട്വീറ്റിലൂടെ പങ്കുവെച്ചു. ആറ് ദിവസം ഫീല്‍ഡില്‍ നിന്നും മാറി നിന്നതായി മാത്രമെ തോന്നിയുള്ളൂവെന്നാണ് കോലി കുറിച്ചത്. എല്ലാവര്‍ക്കും നല്ല സീസണ്‍ ആശംസിക്കാനും അദ്ദേഹം മറന്നില്ല.
-
Been 5 months since the last time I stepped onto the field. Felt like 6 days when I got into the nets 😃. Great first session with the boys 👊 @RCBTweets pic.twitter.com/24G7XhnUyK
— Virat Kohli (@imVkohli) August 29, 2020 " class="align-text-top noRightClick twitterSection" data="
">Been 5 months since the last time I stepped onto the field. Felt like 6 days when I got into the nets 😃. Great first session with the boys 👊 @RCBTweets pic.twitter.com/24G7XhnUyK
— Virat Kohli (@imVkohli) August 29, 2020Been 5 months since the last time I stepped onto the field. Felt like 6 days when I got into the nets 😃. Great first session with the boys 👊 @RCBTweets pic.twitter.com/24G7XhnUyK
— Virat Kohli (@imVkohli) August 29, 2020
അവസാനമായി ന്യൂസിലന്‍ഡ് പര്യടനത്തിലാണ് കോലി പാഡണിഞ്ഞത്. അതിന് ശേഷം ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പര കൊവിഡ് 19 കാരണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ധരംശാലയിലെ ആദ്യ മത്സരം മഴ കാരണവും പിന്നീടുള്ള മത്സരങ്ങള്‍ കൊവിഡ് 19 കാരണവും ഉപേക്ഷിച്ചു.
കൊവിഡ് 19 പശ്ചാത്തലത്തിലാണ് ഐപിഎല്ലിന്‍റെ 13-ാം പതിപ്പ് യുഎഇലേക്ക് മാറ്റിയത്. നേരത്തെ മാര്‍ച്ച് 29 മുതല്‍ ഇന്ത്യയില്‍ നടത്താനായിരുന്നു ബിസിസിഐയുടെ നീക്കം. മഹാമാരിയെ തുടര്‍ന്നാണ് ടൂര്‍ണമെന്‍റ് മാറ്റിവെച്ചത്. സെപ്‌റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് മത്സരങ്ങൾ.