ബംഗളൂരു: ഏകദിന മത്സരങ്ങളില്‍ നായകനെന്ന നിലയില്‍ അതിവേഗത്തില്‍ 5000 റണ്‍സ് തികക്കുന്ന താരമായി വിരാട് കോലി. ഓസ്‌ട്രേലിയക്ക് എതിരെ ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ മറികടന്നാണ് കോലിയുടെ നേട്ടം.
-
Back to back half-centuries for Virat Kohli
— BCCI (@BCCI) January 19, 2020 " class="align-text-top noRightClick twitterSection" data="
This is his 57th in ODIs https://t.co/VThwmeOEBJ #INDvAUS pic.twitter.com/esn0ODKHGh
">Back to back half-centuries for Virat Kohli
— BCCI (@BCCI) January 19, 2020
This is his 57th in ODIs https://t.co/VThwmeOEBJ #INDvAUS pic.twitter.com/esn0ODKHGhBack to back half-centuries for Virat Kohli
— BCCI (@BCCI) January 19, 2020
This is his 57th in ODIs https://t.co/VThwmeOEBJ #INDvAUS pic.twitter.com/esn0ODKHGh
വിരാട് കോലി 82 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോൾ എംഎസ് ധോണി 127 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. മുന്‍ ഓസിസ് നായകന്‍ റിക്കി പോണ്ടിങ്ങ്, ഓസിസ് നായകന്‍ ഗ്രെയിം സ്‌മിത്ത്, മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചില്‍ ഉൾപ്പെട്ട മറ്റ് താരങ്ങൾ. പോണ്ടിങ് 131-ഉം സ്‌മിത്ത് 135-ഉം ഗാംഗുലി 136-ഉം ഇന്നിങ്സുകളില്‍ 5000 റണ്‍സെന്ന നേട്ടം സ്വന്തമാക്കി. അതേസമയം ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കി. ബംഗളൂരുവില്‍ 15 പന്ത് ശേഷിക്കെ ഓസ്‌ട്രേലിയ ഉയർത്തിയ 287 റണ്‍സെന്ന വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ പരമ്പര നേടിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും നേരത്തെ ഒരോ ജയം സ്വന്തമാക്കിയിരുന്നു.