ETV Bharat / sports

കാര്യവട്ടത്ത് മഴകളിക്കുമെന്ന് ആശങ്ക; ഇന്ത്യ-വിൻഡീസ് ട്വന്‍റി-20ക്ക് ഒരുങ്ങി ഗ്രീൻഫീല്‍ഡ് - IND VS WI NEWS

ശക്തമായ മഴ പെയ്‌തില്ലെങ്കിൽ കളി നടക്കുന്ന തരത്തിൽ കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം സജ്ജമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്‍റി-20 വാർത്ത  ഗ്രീന്‍ ഫീല്‍ഡ് വാർത്ത  IND VS WI NEWS  GREEN FIELD NEWS
ഗ്രീന്‍ ഫീല്‍ഡ്
author img

By

Published : Dec 5, 2019, 5:43 PM IST

Updated : Dec 5, 2019, 8:01 PM IST

തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ഇന്ത്യ- വെസ്റ്റിൻഡീസ് ട്വന്‍റി-20 മത്സരം മഴ ഭീഷണിയില്‍. അതേസമയം മത്സരത്തിനുള്ള ഒരുക്കങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തില്‍ ഏതാണ്ട് പൂർത്തിയായി. ശക്തമായ മഴ പെയ്തില്ലെങ്കിൽ കളി നടക്കുന്ന തരത്തിൽ സ്‌റ്റേഡിയം സജ്ജമാണെന്ന് കെ സി എ വ്യക്തമാക്കി.

ഇന്ത്യ-വെസ്‌റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഒരുങ്ങി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം

ഒൻപതു പിച്ചുകളുള്ള സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളും നടന്ന നാലാമത്തെ പിച്ചിലാണ് വിന്‍റീസിനെതിരെ ഇന്ത്യ കളിക്കുക. റണ്ണൊഴുകുന്ന പിച്ചില്‍ വിൻഡീസും ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ വൻ ജനാവലി കളി കാണാനെത്തുമെന്നാണ് സൂചന. എന്നാൽ ക്രിക്കറ്റ് ആവേശത്തിന് മഴ വില്ലനാകുമെന്ന ആശങ്കയിലാണ് സംഘാടകർ.

മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ടിക്കറ്റുകൾ ബഹുഭൂരിപക്ഷവും വിറ്റുതീർന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയെ പ്രതിരോധിച്ച് പിച്ച് മൂടി സംരക്ഷിക്കുന്നുണ്ട്. ഇനി ഞായറാഴ്ച രസം കൊല്ലിയായി മഴ എത്താതിരുന്നാൽ മാത്രം മതി.

Intro:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ - വെസ്റ്റിൻഡീസ്
ടി ട്വന്റി മത്സരത്തിന് മഴഭീഷണി. അതേസമയം മത്സരത്തിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ശക്തമായ മഴ പെയ്തില്ലെങ്കിൽ കളി നടക്കുന്ന തരത്തിൽ സ്റ്റേഡിയം സജ്ജമാണെന്ന് കെ സി എ വ്യക്തമാക്കി.

hold - stadium visuals
ടാർപ്പ വലിച്ചിടുന്ന വിഷ്വൽസ്

ഒൻപതു പിച്ചുകളുള്ള സ്റ്റേഡിയത്തിൽ
കഴിഞ്ഞ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളും നടന്ന നാലാമത്തെ പിച്ചിലാണ് മത്സരം. കീറോൺ പൊള്ളാർഡ് നയിക്കുന്ന വെസ്റ്റിൻഡീസും രോഹിത് ശർമ്മയും കോലിയുമുൾപ്പെട്ട ഇന്ത്യയും അടിച്ചു തകർക്കുമെന്ന പ്രതീക്ഷയിൽ വൻ ജനാവലി കളി കാണാനെത്തുമെന്നാണ് പ്രതീക്ഷ. വമ്പൻ സ്കോർ പിറക്കുന്ന ബാറ്റിംഗ് പിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ക്രിക്കറ്റ് ആവേശത്തിന് മഴ വില്ലനാകുമെന്നാണ് ആശങ്ക.

byte എസ് എസ് ഷൈൻ,
ഇന്ത്യൻ ടീം ലെയ്സൻ ഓഫീസർ

മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ടിക്കറ്റുകൾ ഏതാണ്ട് വിറ്റുതീർന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയെ പ്രതിരോധിച്ച് പിച്ച് മൂടി സംരക്ഷിക്കുന്നുണ്ട്. ഇനി ഞായറാഴ്ച രസം കൊല്ലിയായി മഴ എത്താതിരുന്നാൽ മതി.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Dec 5, 2019, 8:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.