കാന്‍ബറ: ത്രിരാഷ്‌ട്ര ടി-20 വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യക്ക് ആധികാരിക ജയം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് പന്ത് ശേഷിക്കെ ഹർമന്‍പ്രീത് കൗറും കൂട്ടരും അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു.
-
4️⃣2️⃣* runs
— ICC (@ICC) January 31, 2020 " class="align-text-top noRightClick twitterSection" data="
3️⃣4️⃣ balls
5️⃣ fours
1️⃣ six
India beat England in first match of the T20I tri-series on the back of Harmanpreet Kaur's 👌 knock!
Report 👇 https://t.co/qAmwSjrzDa
">4️⃣2️⃣* runs
— ICC (@ICC) January 31, 2020
3️⃣4️⃣ balls
5️⃣ fours
1️⃣ six
India beat England in first match of the T20I tri-series on the back of Harmanpreet Kaur's 👌 knock!
Report 👇 https://t.co/qAmwSjrzDa4️⃣2️⃣* runs
— ICC (@ICC) January 31, 2020
3️⃣4️⃣ balls
5️⃣ fours
1️⃣ six
India beat England in first match of the T20I tri-series on the back of Harmanpreet Kaur's 👌 knock!
Report 👇 https://t.co/qAmwSjrzDa
34 പന്തില്‍ പുറത്താകാതെ 42 റണ്‍സെടുത്ത ക്യാപ്‌റ്റന്‍ ഹർമന്‍പ്രീത് കൗറും 30 റണ്‍സെടുത്ത ഓപ്പണർ ഷെഫാലി വർമയുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നാല് പന്തില്‍ നാല് റണ്‍സ് വേണമെന്നിരിക്കെ 20-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് പായിച്ച് ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്‍റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിനായി കാതറിന്‍ ബ്രന്‍റ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നൈറ്റും സിവറും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
നേരത്തെ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഓവറില്‍ ഏഴ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തിലാണ് 147 റണ്‍സെടുത്തത്. 44 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും അടക്കം 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. മോശം തുടക്കം ലഭിച്ച ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത് നൈറ്റാണ്. രാജേശ്വരി ഗെയ്‌ക്‌വാദ്, ശിഖ പാണ്ഡെ, ദീപ്‌തി ശര്‍മ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആതിഥേയരായ ഓസ്‌ട്രേലിയയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. മൂന്ന് ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. ഫെബ്രുവരി രണ്ടാം തീയ്യതി ഓസ്‌ട്രേലിയക്ക് എതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം.