ഷാര്‍ജ: വനിത ടി-20 ചലഞ്ച് കിരീടം ട്രെയ്ല്‍ബ്ലേസേഴ്സിന്. ചാംപ്യന്മാരായ സൂപ്പര്‍ നോവസിനെ 16 റണ്‍സിന് തകര്‍ത്താണ് സ്മൃതി മാന്ഥനയുടെ ട്രെയ്ല്‍ബ്ലേസേഴ്സ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ട്രെയ്ല്‍ബ്ലേസേഴ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ നോവസിന് 20 ഓവറില്‍ 102 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് സൂപ്പര്‍നോവാസിന്‍റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
49 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ പ്രകടനമാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രാധ യാദവ് വിജയപ്രതീക്ഷ നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ മന്ദാന- ദിയാന്‍ഡ്ര ഡോട്ടിന്‍ സഖ്യം 71 റണ്‍സെടുത്തു.