ഗുരേസ്: മഞ്ഞുറഞ്ഞ കശ്മീർ താഴ്വരയില്‍ ക്രിക്കറ്റ് കളിച്ച് യുവാക്കൾ. കശ്മീരിരെ ഗുരേസ് താഴ്വരയില്‍ നിന്നുള്ളതാണ് ഈ കാഴ്‌ച്ചകൾ. ക്രിക്കറ്റിന് പുതിയ മുഖഭാവം നല്‍കുകയാണ് താഴ്‌വരയിലെ ചെറുപ്പക്കാർ. പച്ചപുതച്ച പുല്‍മൈതാനത്ത് നിന്നും മഞ്ഞ് പുതച്ച മൈതാനത്തേക്ക് കളിയെ പറിച്ചുനടുകായാണ് ഇവിടെ. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ മഞ്ഞുകാലത്ത് വ്യത്യസ്ഥമായ ഈ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചുവരുന്നു.
അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവില്‍ പ്രദേശത്തെ യുവാക്കൾക്ക് കായിക മേഖലയില്‍ ഉയർന്നുവരാന്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഈ വിഷയം അധികൃതരുടെ ശ്രദ്ധയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.