കൊല്‍ക്കത്ത: ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശർമയുമായുള്ള കൂട്ടുകെട്ട് പരസ്‌പര വിശ്വാസത്തില്‍ പടുത്തുയർത്തതാണെന്ന് ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാന്‍. ഇരുവരും ചേർന്ന് ഏകദിന ക്രിക്കറ്റില്‍ ഇതിനകം 16 സെഞ്ച്വറി കൂട്ടുകെട്ടുകളാണ് ഉണ്ടാക്കിയത്. അണ്ടർ 19 ടീമിന്‍റെ ഭാഗമായ കാലം മുതല്‍ രോഹിതിനെ അറിയാമെന്ന് ധവാന്‍ പറഞ്ഞു. രോഹിത് തന്‍റെ ജൂനിയറായിരുന്നു. അന്ന് രണ്ട് വർഷത്തോളം ഒരുമിച്ച് കളിച്ചു. പരസ്‌പരം അറിയാവുന്ന നല്ല സുഹൃത്തുക്കളാണ്. ഒരുമിച്ച് ലഭിക്കുമ്പോൾ പോസിറ്റിവിറ്റി അനുഭവപ്പെടാറുണ്ട്. മത്സരത്തിനിടെ നല്ല രീതിയില്‍ ആശയവിനിമയം നടത്താറുണ്ട്. ബാറ്റിങ്ങില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ രോഹിതിനോട് ചോദിക്കും. വർഷത്തില്‍ 230 ദിവസവും ഒരുമിച്ച് കഴിയുന്ന ടീം ഇന്ത്യ ഒരു കുടുംബം പോലെയാണെന്നും ധവാന്‍ പറഞ്ഞു.
സെഞ്ച്വറി പാർട്ടണർ ഷിപ്പുകളുടെ കാര്യത്തില്‍ മുമ്പില്‍ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് മുന്നില്‍. ഇരുവരും ചേർന്ന് 21 സെഞ്വറി കൂട്ടുകെട്ടുകളാണ് ഉണ്ടാക്കിയത്.