ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 288 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നേടിയ വിന്‍ഡീസ് ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. 114 റണ്‍സെടുത്ത ഋഷഭ് പന്ത്-ശ്രേയസ് അയ്യര്‍ നാലാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പിന്‍റെ പിന്‍ബലത്തിലാണ് ഇന്ത്യ 287 റണ്‍സെന്ന മികച്ച സ്‌കോർ സ്വന്തമാക്കിയത്.
-
Innings Break!#TeamIndia post a total of 287/8 on the board. Will the bowlers defend the target?#INDvWI pic.twitter.com/dCYldOFr4S
— BCCI (@BCCI) December 15, 2019 " class="align-text-top noRightClick twitterSection" data="
">Innings Break!#TeamIndia post a total of 287/8 on the board. Will the bowlers defend the target?#INDvWI pic.twitter.com/dCYldOFr4S
— BCCI (@BCCI) December 15, 2019Innings Break!#TeamIndia post a total of 287/8 on the board. Will the bowlers defend the target?#INDvWI pic.twitter.com/dCYldOFr4S
— BCCI (@BCCI) December 15, 2019
69 പന്തില്‍ ഋഷഭ് 71 റണ്‍സും 88 പന്തില്‍ ശ്രേയസ് 79 റണ്‍സും നേടി. പൊള്ളാർഡിന്‍റെ കൈകളില്‍ എത്തിച്ച് ജോസഫാണ് ശ്രേയസിനെ പുറത്താക്കിയത്. അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു ശ്രേയസിന്‍റെ ഇന്നിങ്സ്. പൊള്ളാർഡിന്‍റെ പന്തില്‍ ഷിമ്രാന്‍ ഹെറ്റ്‌മെയർക്ക് ക്യാച്ച് വഴങ്ങിയാണ് ഋഷഭ് പുറത്തായത്. കരിയറിലെ ആദ്യ ഏകദിന അർധ സെഞ്ച്വറിയും ഇതോടെ താരം സ്വന്തമാക്കി. ഇന്ത്യക്കായി കേദാർ ജാദവ് 40 റണ്‍സും ഓപ്പണർ രോഹിത് ശർമ 36 റണ്‍സും രവീന്ദ്ര ജഡേജ 21 റണ്‍സും എടുത്തു. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രല്‍, കീമോ പൗല്‍, അല്‍സാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
-
Who's taking this one home?#INDvWI pic.twitter.com/iMhBqmAScW
— BCCI (@BCCI) December 15, 2019 " class="align-text-top noRightClick twitterSection" data="
">Who's taking this one home?#INDvWI pic.twitter.com/iMhBqmAScW
— BCCI (@BCCI) December 15, 2019Who's taking this one home?#INDvWI pic.twitter.com/iMhBqmAScW
— BCCI (@BCCI) December 15, 2019
അവസാനം വിവരം ലഭിക്കുമ്പോൾ വിന്‍ഡിസ് 1.6 ഓവറില്‍ എട്ട് റണ്‍സെടുത്തു. എട്ട് റണ്‍സെടുത്ത സുനില്‍ ആംബ്രിസും റണ്ണൊന്നും എടുക്കാതെ ഷൈ ഹോപ്പുമാണ് ക്രീസില്‍.