ETV Bharat / sports

ഇതാണ് ആ ആരാധകന്‍, സച്ചിന്‍ അന്വേഷിച്ച ആരാധകന്‍ - സച്ചിന്‍ ആരാധകന്‍ വാർത്ത

19 വർഷങ്ങൾക്ക് മുമ്പ്, തനിക്ക് ഗുണം ചെയ്ത നിരീക്ഷണങ്ങൾ പങ്കുവെച്ച ആരാധകനെ അന്വേഷിച്ച് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. ചെന്നൈ പെരമ്പൂർ സ്വദേശി ഗുരുപ്രസാദാണ് ആ സച്ചിന്‍ ആരാധകന്‍

ഗുരുപ്രസാദ് വാർത്ത  Guru Prasad News  sachin twitter on guruprasad news  സച്ചിന്‍ ആരാധകന്‍ വാർത്ത  Sachin fan news
ഗുരുപ്രസാദ്
author img

By

Published : Dec 15, 2019, 9:45 PM IST

ചെന്നൈ: ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ ട്വീറ്റിലൂടെ കഴിഞ്ഞ ദിവസം അന്വേഷിച്ച ആരാധകന്‍ ഇടിവി ഭാരതിനോട് മനസ് തുറന്നു. ചെന്നൈ പെരമ്പൂർ സ്വദേശി ഗുരുപ്രസാദാണ് ആ സച്ചിന്‍ ആരാധകന്‍. സച്ചിന് ഏറെ ഗുണം ചെയ്‌ത നിരീക്ഷണങ്ങളാണ് ഗുരുപ്രസാദ് താന്‍ വെയ്റ്ററായി ജോലി ചെയ്‌ത താജ് കൊറോമാന്‍ഡല്‍ ഹോട്ടലില്‍ വെച്ച് 19 വർഷങ്ങൾക്ക് മുമ്പ് പങ്കുവച്ചത്. വർഷങ്ങൾക്ക് മുമ്പ് നടന്നത് ഓർമ്മിച്ചെടുക്കാന്‍ സച്ചിന് സാധിച്ചത് ജീവിതത്തിലും അദ്ദേഹം മാസ്റ്ററായത് കൊണ്ടാണെന്ന് ഗുരുപ്രസാദ് പറഞ്ഞു. ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചിന്‍ ടെന്‍ഡുല്‍ക്കർ ട്വീറ്റിലൂടെ കഴിഞ്ഞ ദിവസം അന്വേഷിച്ച ആരാധകന്‍ ചെന്നൈ പെരമ്പൂർ സ്വദേശി ഗുരുപ്രസാദുമായി ഇടിവി ഭാരത് നടത്തിയ അഭിമുഖം.

ഇത് സാധാരണ കാര്യമല്ലെന്നും സച്ചിനെ സല്യൂട്ട് ചെയ്യുന്നുവെന്നും ഗുരുപ്രസാദ് പറയുന്നു. സച്ചിന് ഉയരങ്ങൾ കീഴടക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്‍റെ എളിമ കാരണമാണ്. സച്ചിന്‍ തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. 19 വർഷങ്ങൾക്ക് മുമ്പ് വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് സച്ചിന് ആ അനുഭവം ഉണ്ടായത്. അന്ന് ഉപയോഗിച്ചിരുന്ന എല്‍ബോ ഗാർഡ് സച്ചിന്‍റെ ബാറ്റിങ് സ്വിങ്ങില്‍ മാറ്റമുണ്ടാക്കിയിരുന്നു. ഇക്കാര്യം താജ് കൊറോമാന്‍ഡല്‍ ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്ന സച്ചിനോട് ഗുരുപ്രസാദ് പറഞ്ഞു.

  • A chance encounter can be memorable!
    I had met a staffer at Taj Coromandel, Chennai during a Test series with whom I had a discussion about my elbow guard, after which I redesigned it.
    I wonder where he is now & wish to catch up with him.

    Hey netizens, can you help me find him? pic.twitter.com/BhRanrN5cm

    — Sachin Tendulkar (@sachin_rt) December 14, 2019 " class="align-text-top noRightClick twitterSection" data=" ">

സച്ചിന്‍ ആവശ്യപെട്ട പ്രകാരം കാപ്പിയുമായി എത്തിയതായിരുന്നു ഹോട്ടലിലെ വെയിറ്ററായി ജോലി ചെയ്തുവരുകയായിരുന്ന ഗുരുപ്രസാദ്. അദ്ദേഹത്തിന്‍റെ നിരീക്ഷണം ശരിവെച്ച സച്ചിന്‍ എല്‍ബോ ഗാർഡില്‍ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഓർമ്മിച്ചെടുത്ത് ആ ആരാധകനെ കഴിഞ്ഞ ദിവസമാണ് സച്ചിന്‍ ട്വീറ്റിലൂടെ അന്വേഷിച്ചത്.

Intro:Body:

Guru Prasad, man who gave Idea to sachin speaks exclusively to ETV Bharat

Guru Prasad, a hotel staffer from chennai whom sachin recalled recently in social media platform talks exclusively to ETV Bharat. He praised the modesty of Sachin and expressed his excitement to meet sachin.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.