ETV Bharat / sports

വിലക്കവസാനിക്കുന്നു; ശ്രീശാന്ത് ഇനി കളിക്കളത്തിലേക്ക്

author img

By

Published : Jun 18, 2020, 3:30 PM IST

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷന്‍. എന്നാല്‍ കെസിഎയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

sreesanth news  ban expires news  ശ്രീശാന്ത് വാര്‍ത്ത  വിലക്ക് നീങ്ങി വാര്‍ത്ത
ശ്രീശാന്ത്

ഹൈദരാബാദ്: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരുന്നു. ശ്രീശാന്തിനെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ കെസിഎ ഉള്‍പ്പെടുത്തി. എന്നാല്‍ ഇത് സംബന്ധിച്ച് കെസിഎയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഐപിഎല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്കിന്‍റെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കും. കോഴ വിവാദത്തന് ശേഷം 2013-ലാണ് ശ്രീശാന്ത് ആജീവനാന്ത വിലക്ക് നേരിട്ടത്. എന്നാല്‍ ഇതിനെതിരെ അദ്ദേഹം നിയമ പോരാട്ടം നടത്തി. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ശ്രീശാന്തിന്‍റെ വിലക്ക് ഏഴ് വര്‍ഷമായി കുറച്ചു. ഇതിന്‍റെ കാലാവധിയാണ് ഈ സെപ്റ്റംബറില്‍ അവസാനിക്കുന്നത്.

അവസരം തന്ന കെസിഎയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ശ്രീശാന്ത് പ്രതികരിച്ചു. ഫിറ്റ്‌നസ് തെളിയിച്ച ശേഷം കളിയിലേക്ക് തിരിച്ചുവരും. എല്ലാ വിവാദങ്ങളും ഇനി അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിലക്കിന് മുമ്പ് 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ശ്രീശാന്ത് 87 വിക്കറ്റുകളും ഏകദിന ക്രിക്കറ്റില്‍ നിന്നും 75 വിക്കറ്റും ശ്രീശാന്ത് സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.