അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഹെഡ് കോച്ച് രവി ശാസ്ത്രി കൊവിഡ് വാക്സിൻ സ്വീകരിച്ചു. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം കുത്തിവയ്പ്പ് എടുത്തത്. ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചതായും കൊവിഡ് പ്രതിരോധത്തിനായി പോരാടുന്ന ഇന്ത്യയിലെ മെഡിക്കൽ പ്രൊഫഷണലുകൾക്കും ശാസ്ത്രജ്ഞർക്കും നന്ദി പറയുന്നതായും രവി ശാസ്ത്രി ട്വീറ്റ് ചെയ്തു.
-
Got the first dose of COVID-19 vaccine. Thank you to the amazing medical professionals & scientists for empowering India 🇮🇳 against the pandemic.
— Ravi Shastri (@RaviShastriOfc) March 2, 2021 " class="align-text-top noRightClick twitterSection" data="
Extremely impressed with the professionalism shown by Kantaben & her team at Apollo, Ahmedabad in dealing with COVID-19 vaccination pic.twitter.com/EI29kMdoDF
">Got the first dose of COVID-19 vaccine. Thank you to the amazing medical professionals & scientists for empowering India 🇮🇳 against the pandemic.
— Ravi Shastri (@RaviShastriOfc) March 2, 2021
Extremely impressed with the professionalism shown by Kantaben & her team at Apollo, Ahmedabad in dealing with COVID-19 vaccination pic.twitter.com/EI29kMdoDFGot the first dose of COVID-19 vaccine. Thank you to the amazing medical professionals & scientists for empowering India 🇮🇳 against the pandemic.
— Ravi Shastri (@RaviShastriOfc) March 2, 2021
Extremely impressed with the professionalism shown by Kantaben & her team at Apollo, Ahmedabad in dealing with COVID-19 vaccination pic.twitter.com/EI29kMdoDF
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി രവി ശാസ്ത്രി നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം അഹമ്മബാദാണുള്ളത്. കഴിഞ്ഞയാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും.
ജൂൺ 18 മുതൽ 22 വരെ ലണ്ടനിലെ ലോർഡ്‌സിൽ നടക്കാനിരിക്കുന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ (ഡബ്ല്യുടിസി) ഫൈനലിൽ ഇന്ത്യക്ക് ഒരു സമനില മാത്രമേ ആവശ്യമുള്ളൂ. ഡബ്ല്യുടിസി ഫൈനലിൽ ന്യൂസിലൻഡ് ഇതിനകം തന്നെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.