സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണാധിപത്യം ലക്ഷ്യമിട്ട് ടീം ഇന്ത്യ. ബുധനാഴ്‌ച സിഡ്‌നിയിലാണ് പോരാട്ടം. 2020ലെ അവസാനത്തെ ടി20 പോരാട്ടമാണ് ഇരു ടീമുകളെയും കാത്തിരിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇതിനകം 2-0ത്തിന് നീലപ്പട സ്വന്തമാക്കി കഴിഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച തുടക്കം ലക്ഷ്യമിട്ടാണ് ഓസിസ് നിര സിഡ്‌നിയില്‍ ടീം ഇന്ത്യക്ക് എതിരെ ഇറങ്ങുക.
-
India win a run-fest at the SCG thanks to Natarajan and Pandya.
— cricket.com.au (@cricketcomau) December 6, 2020 " class="align-text-top noRightClick twitterSection" data="
Final scorecard: https://t.co/L1KY15XzLL#AUSvIND pic.twitter.com/4ls2fKdx9t
">India win a run-fest at the SCG thanks to Natarajan and Pandya.
— cricket.com.au (@cricketcomau) December 6, 2020
Final scorecard: https://t.co/L1KY15XzLL#AUSvIND pic.twitter.com/4ls2fKdx9tIndia win a run-fest at the SCG thanks to Natarajan and Pandya.
— cricket.com.au (@cricketcomau) December 6, 2020
Final scorecard: https://t.co/L1KY15XzLL#AUSvIND pic.twitter.com/4ls2fKdx9t
കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ ആദ്യം ബാറ്റ് ചെയ്‌ത് ടീം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യ സ്‌കോര്‍ പിന്തുടര്‍ന്നും ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ 162 റണ്‍സെന്ന ഭേദപ്പെട്ട വിജയ ലക്ഷ്യം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 192 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നാണ് ജയം സ്വന്തമാക്കിയത്. 22 പന്തില്‍ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദിക് പാണ്ഡ്യയുടെ കരുത്തിലാണ് ടീം ഇന്ത്യ സിഡ്‌നിയില്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയത്. മികച്ച ഫിനിഷറെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ ഇതിനകം കഴിവ് തെളിയിച്ച് കഴിഞ്ഞു. ബാറ്റിങ്ങിനൊപ്പം ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ പാണ്ഡ്യയെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
-
Hardik's match-winning knock earns him Player of the Match honours #AUSvIND pic.twitter.com/LBZSj918rr
— cricket.com.au (@cricketcomau) December 6, 2020 " class="align-text-top noRightClick twitterSection" data="
">Hardik's match-winning knock earns him Player of the Match honours #AUSvIND pic.twitter.com/LBZSj918rr
— cricket.com.au (@cricketcomau) December 6, 2020Hardik's match-winning knock earns him Player of the Match honours #AUSvIND pic.twitter.com/LBZSj918rr
— cricket.com.au (@cricketcomau) December 6, 2020
ആദ്യമായി ഒരു അന്താരാഷ്‌ട്ര മത്സരം കളിക്കുന്ന ടി നടരാജന്‍ തീപ്പൊരി പ്രകടനമാണ് പുറത്തെടുത്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി കളിച്ച ടി20, ഏകദിന പരമ്പരകളില്‍ നടരാജന്‍ ഇതിനകം അരങ്ങേറി കഴിഞ്ഞു. രണ്ട് ടി20 മത്സരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റുകളാണ് നടരാജന്‍ സ്വന്തമാക്കിയത്. ന്യൂ ബോളിലും ഡത്ത് ഓവറിലും ഫലപ്രദമായി ഉപയോഗിക്കാവുന്ന ബൗളര്‍ എന്ന നിലയില്‍ നടരാജന്‍ ഇതിനകം പക്വത കൈവരിച്ച് കഴിഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുതുമുഖം എന്ന ആനുകൂല്യവും ഈ പേസര്‍ക്ക് ലഭിക്കുന്നുണ്ട്. യോര്‍ക്കറുകളാണ് നടരാജന്‍റെ പ്രധാന ആയുധം. സിഡ്‌നിയില്‍ നടന്ന രണ്ടാം ടി20യില്‍ 20 റണ്‍സ് മാത്രമാണ് നടരാജന്‍ വഴങ്ങിയത്.
-
A well deserved Man of the Match award for @hardikpandya7 for his match-winning knock of 42*#TeamIndia take an unassailable lead of 2-0 in the three match T20I series.#AUSvIND pic.twitter.com/mlC3e3RSN9
— BCCI (@BCCI) December 6, 2020 " class="align-text-top noRightClick twitterSection" data="
">A well deserved Man of the Match award for @hardikpandya7 for his match-winning knock of 42*#TeamIndia take an unassailable lead of 2-0 in the three match T20I series.#AUSvIND pic.twitter.com/mlC3e3RSN9
— BCCI (@BCCI) December 6, 2020A well deserved Man of the Match award for @hardikpandya7 for his match-winning knock of 42*#TeamIndia take an unassailable lead of 2-0 in the three match T20I series.#AUSvIND pic.twitter.com/mlC3e3RSN9
— BCCI (@BCCI) December 6, 2020
മറുഭാഗത്ത് ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ് മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഇല്ലാതെയാണ് ഓസിസ് നിര ഇറങ്ങുന്നത്. പരിക്ക് കാരണം രണ്ടാം ടി20യില്‍ കളിക്കാതിരുന്ന നായകന്‍ ആരോണ്‍ ഫിഞ്ച് ചൊവ്വാഴ്‌ച കളിക്കുന്ന കാര്യം സംശയമാണ്. ടീമിന്‍റെ ഭാഗമായ മാർക്കസ് സ്റ്റോണിയസ് കഴിഞ്ഞ മത്സരത്തില്‍ ഒരു പന്ത് പോലും എറിയാത്തതും ആതിഥേയര്‍ക്ക് ആശങ്ക ഉയര്‍ത്തന്നുണ്ട്. മുന്‍ നിര താരങ്ങളുടെ അഭാവത്തില്‍ ആൻഡ്രൂ ടൈ, ഡാനിയൽ സാംസ്, സീൻ അബോട്ട് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഓസിസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങര്‍.
-
Hardik Pandya is all praise for @Natarajan_91 👌👌#TeamIndia | @hardikpandya7 | #AUSvIND pic.twitter.com/NX0nofFZZm
— BCCI (@BCCI) December 6, 2020 " class="align-text-top noRightClick twitterSection" data="
">Hardik Pandya is all praise for @Natarajan_91 👌👌#TeamIndia | @hardikpandya7 | #AUSvIND pic.twitter.com/NX0nofFZZm
— BCCI (@BCCI) December 6, 2020Hardik Pandya is all praise for @Natarajan_91 👌👌#TeamIndia | @hardikpandya7 | #AUSvIND pic.twitter.com/NX0nofFZZm
— BCCI (@BCCI) December 6, 2020
ഓസ്‌ട്രേലിയ ടി 20 ഐ സ്‌ക്വാഡ്: ആരോൺ ഫിഞ്ച് (സി), സീൻ അബോട്ട്, ആഷ്‌ടൺ അഗർ, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹാസിൽവുഡ്, മൊയ്‌സെസ് ഹെന്‍ട്രിക്വിസ്, മർനസ് ലാബുഷെയിന്‍, ഗ്ലെൻ മാക്‌സ്‌വെൽ, ഡാനിയൽ സാംസ്, കെയ്ൻ റിച്ചാർഡ്‌സൺ, സ്റ്റീവൻ സ്‌മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോണിയസ്, മാത്യു വേഡ്, ഡി ഷോർട്ട്, ആദം സാംപ.
ഇന്ത്യ ടി 20 സ്‌ക്വാഡ്: വിരാട് കോഹ്‌ലി (സി), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ദീപക് ചഹാർ, ടി നടരാജൻ.
-
Amazing game of cricket. Well done boys 🙌 pic.twitter.com/IUqiiXNTkj
— Virat Kohli (@imVkohli) December 6, 2020 " class="align-text-top noRightClick twitterSection" data="
">Amazing game of cricket. Well done boys 🙌 pic.twitter.com/IUqiiXNTkj
— Virat Kohli (@imVkohli) December 6, 2020Amazing game of cricket. Well done boys 🙌 pic.twitter.com/IUqiiXNTkj
— Virat Kohli (@imVkohli) December 6, 2020