ജയ്പൂർ: വനിത ടി-20 ചലഞ്ച് ഫൈനലില്‍ വെലോസിറ്റിയെ കീഴടക്കി സൂപ്പർ നോവാസിന് കീരീടം. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ആറ് വിക്കറ്റിനാണ് സൂപ്പർ നോവാസിന്റെ ജയം. നായിക ഹർമ്മൻപ്രീത് കൗറിന്റെ തകർപ്പൻ പ്രകടനമാണ് സൂപ്പർ നോവാസിന് ജയം സമ്മാനിച്ചത്.
-
📸📸#WIPL #Supernovas pic.twitter.com/RLvC9X20yf
— IndianPremierLeague (@IPL) May 11, 2019 " class="align-text-top noRightClick twitterSection" data="
">📸📸#WIPL #Supernovas pic.twitter.com/RLvC9X20yf
— IndianPremierLeague (@IPL) May 11, 2019📸📸#WIPL #Supernovas pic.twitter.com/RLvC9X20yf
— IndianPremierLeague (@IPL) May 11, 2019
122 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സൂപ്പർ നോവാസ് ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും ഹർമ്മൻപ്രീതിന്റെ അർധ സെഞ്ച്വറിയുടെ ബലത്തില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കി. താരം 37 പന്തില്‍ നിന്ന് 51 റൺസ് നേടി പുറത്താകുമ്പോൾ നാല് പന്തില്‍ ഏഴ് റൺസായിരുന്നു സൂപ്പർ നോവാസിന് ജയിക്കാൻ വേണ്ടിയിരുന്നത്. നാല് പന്തില്‍ പത്ത് റൺസ് നേടിയ രാധ യാദവാണ് ടീമിന് വിജയം സമ്മാനിച്ചത്. അവസാന പന്തില്‍ ഒരു റൺ വേണമെന്നിരിക്കെ രാധ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് സൂപ്പർ നോവാസിന്റെ വിജയമുറപ്പിച്ചു. പ്രിയ പൂണിയ(29), ജമീമ റോഡ്രീഗസ്(22) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.
ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റൺസാണ് നേടിയത്. സുഷ്മ വർമ്മ - അമേലിയ കെർ കൂട്ടുകെട്ടാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സുഷ്മ 40 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ അമേലിയ 36 റൺസ് നേടി.