അർഹിച്ച നീതി ലഭിച്ച സന്തോഷത്തിൽ ശ്രീശാന്തിന്‍റെ കുടുംബം
ബിസിസിഐയുടെ വിലക്കിനെ ചോദ്യം ചെയ‌്തുള്ള ശ്രീശാന്തിന്‍റെ ഹർജിയിലാണ് സുപ്രീംകോടതി വിധി. ശിക്ഷാ കാലയളവ് പുനപരിശോധിക്കാന്‍ ബിസിസിഐക്ക് മൂന്ന് മാസത്തെ സമയവും കോടതി അനുവദിച്ചു.
ഐപിഎല്‍ വാതുവയ്പ്പ് കേസിൽ ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി ശ്രീശാന്ത്.
ശ്രീശാന്തിന് അർഹിച്ച നീതി ലഭിച്ചെന്നും അതിൽ താൻ സന്തോഷവതിയാണ്. ബിസിസിഐ ഉടൻ തന്നെ ശ്രീശാന്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിയെന്നും കോടതി വിധിക്കുശേഷം ഭുവനേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചു.
വാതുവയ്പ്പ് കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ വെറുതെവിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് തുടരുകയായിരുന്നു. ഇത് ചോദ്യം ചെയ‌്തുള്ള ശ്രീശാന്തിന്‍റെ ഹർജിയിലാണ് സുപ്രീംകോടതി വിധി. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബിസിസിഐ നടപടി സുപ്രീം കോടതി റദ്ദ് ചെയ്തു. ശിക്ഷാ കാലയളവ് പുനപരിശോധിക്കാന്‍ ബിസിസിഐക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചു. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ഈ കാലയളവിനുള്ളില്‍ ബിസിസിഐ സുപ്രീം കോടതിയെ അറിയിക്കണം. ക്രിമിനല്‍ കേസും അച്ചടക്കനടപടിയും രണ്ടും രണ്ടാണെന്നും വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി.
Conclusion: