ETV Bharat / sports

സതാംപ്റ്റണ്‍ ടെസ്റ്റ്; 100 കടന്ന് കരീബിയന്‍സ് കരുതലോടെ - roston chase news

200 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് ടീം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സ് മറികടന്നു

സതാംപ്റ്റണ്‍ ടെസ്റ്റ് വാര്‍ത്ത  റോസ്റ്റണ്‍ ചേസ് വാര്‍ത്ത  ബ്ലാക്ക്‌വുഡ് വാര്‍ത്ത  southampton test news  roston chase news  blackwood news
സതാംപ്റ്റണ്‍ ടെസ്റ്റ്
author img

By

Published : Jul 12, 2020, 8:22 PM IST

സതാംപ്റ്റണ്‍: കൊവിഡ് 19ന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ വിജയ പ്രതീക്ഷ കൈവിടാതെ വെസ്റ്റ് ഇന്‍ഡീസ് ടീം. 200 റണ്‍സെന്ന വിജയ ലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റിങ് ആരംഭിച്ച കരീബിയന്‍ പട അവസാനം വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 114 റണ്‍സെടുത്തു. മധ്യനിരയുടെ പിന്‍ബലത്തിലാണ് വിന്‍ഡീസ് ടീം മുന്നോട്ട് പോകുന്നത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ റോസ്റ്റണ്‍ ചേസും ബ്ലാക്ക്‌വുഡും ചേര്‍ന്ന് 73 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. റോസ്റ്റണ്‍ ചേസ് 70 പന്തില്‍ 31 റണ്‍സെടുത്തപ്പോള്‍ ബ്ലാക്ക്‌വുഡ് 69 പന്തില്‍ 39 റണ്‍സെടുത്തു. അവസാനം വിവരം ലഭിക്കുമ്പോള്‍ 47 റണ്‍സെടുത്ത ബ്ലാക്ക്‌വുഡും അഞ്ച് റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഡൗറിച്ചുമാണ് ക്രീസില്‍.

സതാംപ്റ്റണ്‍ ടെസ്റ്റ്: കരീബിയന്‍സിന് 200 റണ്‍സിന്‍റെ വിജയ ലക്ഷ്യം

https://www.etvbharat.com/malayalam/kerala/sports/cricket/cricket-top-news/southampton-test-caribbeans-set-200-run-victory/kerala20200712173035366

ഇംഗ്ലീഷ് പേസര്‍മാരായ ജോഫ്ര ആര്‍ച്ചരും മാര്‍ക്ക് വുഡും ചേര്‍ന്നാണ് വിന്‍ഡീസ് മുന്‍നിരയെ ചരുട്ടികെട്ടിയത്. നാല് റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത്ത് വെയിറ്റിനെയും റണ്ണൊന്നും എടുക്കാതെ ബ്രൂക്ക്‌സിനെയും 37 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസിനെയും ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ ഒമ്പത് റണ്‍സെടുത്ത ഷായ് ഹോപ്പിനെ മാര്‍ക്ക് വുഡ് എറിഞ്ഞിട്ടു. നേരത്തെ രണ്ടാം ഇന്നിങ്സില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 199 റണ്‍സിന്‍റെ ലീഡോടെ 313 റണ്‍സെടുത്താണ് കൂടാരം കയറിയത്. 76 റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി എടുത്ത സാക് ക്രൗളിയാണ് ഇംഗ്ലീഷ് ടീമിലെ ടോപ്പ് സ്‌കോറര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.