ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കുശാല്‍ പെരേരയുടെ തകർപ്പൻ പ്രകടനത്തിൽ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് ഒരു വിക്കറ്റ് ജയം. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് ദക്ഷിണാഫ്രിക്കക്കെതിരെ കാഴ്ച്ചവെച്ചത്.
സെഞ്ചുറിയുമായി (153) പിടിച്ചു നിന്ന പെരേര വാലറ്റക്കാരെ കൂട്ടുപ്പിടിച്ച് നടത്തിയ പോരാട്ടത്തില്‍ ഒരു വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം. പത്താം വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് നേടിയ 78 റണ്‍സാണ് ലങ്കയ്ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയമൊരുക്കിയത്.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 235 & 259. ശ്രീലങ്ക 191 & 304/9.
The final-wicket partnership (78*) between Kusal Perera and Vishwa Fernando is the highest match-winning 10th-wicket alliance in Test history!
— Sri Lanka Cricket (@OfficialSLC) February 17, 2019 " class="align-text-top noRightClick twitterSection" data="
"බයවෙන්න එපා කුසල් අයියා, මම ඇගෙන් හරි ගහන්නම්" - Don't you worry, I'll hit the ball with my body, if nothing else - Vishwa Fernando pic.twitter.com/VERy7ae5Ve
">The final-wicket partnership (78*) between Kusal Perera and Vishwa Fernando is the highest match-winning 10th-wicket alliance in Test history!
— Sri Lanka Cricket (@OfficialSLC) February 17, 2019
"බයවෙන්න එපා කුසල් අයියා, මම ඇගෙන් හරි ගහන්නම්" - Don't you worry, I'll hit the ball with my body, if nothing else - Vishwa Fernando pic.twitter.com/VERy7ae5VeThe final-wicket partnership (78*) between Kusal Perera and Vishwa Fernando is the highest match-winning 10th-wicket alliance in Test history!
— Sri Lanka Cricket (@OfficialSLC) February 17, 2019
"බයවෙන්න එපා කුසල් අයියා, මම ඇගෙන් හරි ගහන්නම්" - Don't you worry, I'll hit the ball with my body, if nothing else - Vishwa Fernando pic.twitter.com/VERy7ae5Ve
എന്നാല്‍ പിന്നീടാണ് ലങ്കയുടെ പോരാട്ട വീര്യം ദക്ഷിണാഫ്രിക്ക കണ്ടത്. പതിനൊന്നാമനായി ഇറങ്ങിയ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് 78 റണ്സിന്റെ കൂട്ടുക്കെട്ട് പെരേര നേടി. ഇതിൽ ആറ് റൺസ് മാത്രമാണ് ഫെർണാണ്ടോയുടെ സമ്പാദ്യം. ഈ കൂട്ടുകെട്ട് ലങ്കക്ക് ജയം സമ്മാനിക്കുകയായിരുന്നു. അഞ്ച് സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു പെരേയുടെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മഹാരാജ് മൂന്ന് വിക്കറ്റെടുത്തു. സ്റ്റെയ്ന്‍, ഡുവാന്നെ ഒലിവര്‍ എന്നിവര്‍ക്ക് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ലസിത് എംബുള്‍ഡെനിയയുടെ അഞ്ച് വിക്കറ്റും വിശ്വ ഫെര്‍ണാണ്ടോയുടെ നാല് വിക്കറ്റുമാണ് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 259 റൺസിൽ ഒതുക്കിയത്. 90 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ക്വിന്‍റൺ ഡി കോക്ക് 55 റണ്‍സെടുത്ത് പുറത്തായി. പിന്നീടാര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല.