വിശാഖപട്ടണം: 107 റണ്‍സിന്‍റെ ഇന്ത്യയുടെ വമ്പന്‍ വിജയത്തിന് പുറമെ ഏകദിന ക്രിക്കറ്റിലെ മറ്റൊരു അപൂർവതക്കും വിശാഖപട്ടണം സാക്ഷിയായി. ഇരു ടീമുകളുടെയും നായകന്‍മാർ ആദ്യ പന്തില്‍ തന്നെ റണ്ണൊന്നും എടുക്കാതെ പുറത്താകുന്ന കാഴ്ച്ചക്ക്. ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇരു ടീമകളുടെയും നായകന്‍മാർ ഗോൾഡന്‍ ഡക്കാകുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി മൂന്നാമനായി ഇറങ്ങിയ നായകന്‍ വിരാട് കോലി വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡിന്‍റെ പന്തില്‍ റോസ്‌റ്റണ്‍ ചാസിന് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. 388 റണ്‍സെന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ കരീബിയന്‍സിനായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ നായകന്‍ കീറോണ്‍ പൊള്ളാർഡും ആദ്യ പന്തില്‍ റണ്ണൊന്നും എടുക്കാതെ പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് സ്‌റ്റംപ് ചെയ്താണ് വിന്‍ഡീസ് നായകന്‍ പുറത്തായത്.
-
For the first time in ODI cricket both captains have been dismissed for a golden duck.#INDvWI pic.twitter.com/vHbjWr392L
— ICC (@ICC) December 18, 2019 " class="align-text-top noRightClick twitterSection" data="
">For the first time in ODI cricket both captains have been dismissed for a golden duck.#INDvWI pic.twitter.com/vHbjWr392L
— ICC (@ICC) December 18, 2019For the first time in ODI cricket both captains have been dismissed for a golden duck.#INDvWI pic.twitter.com/vHbjWr392L
— ICC (@ICC) December 18, 2019
മൂന്ന് മത്സരങ്ങളുള്ള പരമ്പരിയിലെ ആദ്യ മത്സരം നേരത്തെ ഇന്ത്യക്ക് നഷ്ടമായി. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയർത്തിയ 288 റണ്‍സെന്ന വിജയ ലക്ഷം 13 പന്ത് ശേഷിക്കെയാണ് സന്ദർശകർ സ്വന്തമാക്കി. ഇതോടെ കട്ടക്കില്‍ നടക്കുന്ന അവസാന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.