ദുബൈ: നിലവിലെ ചെയർമാന് ശശാങ്ക് മനോഹർ തന്റെ കാലാവധി നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഐസിസി. സുഗമമായ അധികാര കൈമാറ്റമാണ് ഇന്ത്യക്കാരന് കൂടിയായ മനോഹർ ആഗ്രഹിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ചെയർമാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഐസിസി എടുത്തിട്ടില്ല.
മെയ് 28-ന് നടക്കുന്ന ഐസിസി ബോർഡ് മീറ്റിങ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് തലവന്‍ കോളിന് ഗ്രേവ്സ് ഐസിസിയുടെ ചെയർമാനാകുമെന്നാണ് സൂചന. ഓസ്ട്രേലിയയില്‍ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാവിയും ഐസിസി യോഗത്തില്‍ ചർച്ചയാകും.