മഹേന്ദ്ര സിങ് ധോണിയെ വെള്ളിത്തിരയില്‍ എത്തിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍. ട്വീറ്റിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. ഇത് അതീവ ദുഖകരമാണ്. സിനിമയില്‍ ധോണിയാണോ സുശാന്താണോ അഭിനയിക്കുന്നതെന്ന് അത് ആസ്വദിക്കുന്നതിനിടെ നാം മറന്ന് പോകും. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ലോകം മുഴുവന്‍ ദുഃഖിക്കുന്നുവെന്നും വാട്ടസണ്‍ ട്വീറ്റില്‍ കുറിച്ചു.
ഞായറാഴ്ച മുംബൈ ബാദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്ത് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ സുശാന്തായിരുന്നു ധോണിയുടെ വേഷം ചെയ്തത്. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ, ധോണിയുടെ ബാല്യകാല പരിശീലകന്‍ കേശവ് ബാനര്‍ജി തുടങ്ങിയവരും സുശാന്ത് സിങ്ങിനെ അനുസ്മരിച്ചു.