ETV Bharat / sports

ഷമി ഹീറോടാ ഹീറോ; സഞ്ജുവിന്‍റെ വീഡിയോ വൈറലാകുന്നു - shami news

ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിയ്ക്ക് അഭിനന്ദനം അറിയിച്ച് മലയാളി താരം സഞ്ജു സാംസണ്‍ പങ്കുവെച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു

sanju samson news  സഞ്ജു സാംസണ്‍ വാർത്ത  മുഹമ്മദ് ഷമി വാർത്ത  muhammed shami news  shami news  ഷമി വാർത്ത
സഞ്ജു
author img

By

Published : Jan 30, 2020, 2:38 PM IST

ഹൈദരാബാദ്: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ശേഷം ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് മലയാളി താരം സഞ്ജു സാംസണ്‍ പങ്കുവെച്ച വീഡിയോ വൈറലാവുന്നു. ഷമി ഹീറോടാ ഹീറോ എന്ന കുംബളങ്ങി നൈറ്റ്സ് സിനിമയിലെ സംഭാഷണ ശകലം മുഹമ്മദ് ഷമിയെ കൊണ്ട് സഞ്‌ജു പറയിക്കുന്നതും വീഡിയോയില്‍ കാണാം. സഞ്ജുവിനൊപ്പം ടേബിള്‍ ടെന്നീസ് കളിക്കുമ്പോഴാണ് താരത്തിന്‍റെ ഡയലോഗ്.

മനോഹരമായ ഗെയ്‌മാണ് ഹാമില്‍ട്ടണില്‍ നടന്നത് എന്ന് വീഡിയോക്കൊപ്പം സഞ്ജു സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. അര്‍ധസെഞ്ച്വറിയുമായി 95 റണ്‍സോടെ ന്യൂസിലന്‍ഡിനെ മുന്നില്‍ നിന്ന് നയിച്ച വില്യംസണിനെ അവസാന ഓവറില്‍ ഷമി വീഴ്ത്തിയതാണ് കളിയില്‍ നിര്‍ണായകമായത്. ഇന്നിംഗ്‌സ് അവസാനിക്കാന്‍ മൂന്ന് പന്ത് ശേഷിക്കെയാണ് വില്യംസണ്‍ പുറത്തായത്. അവസാന പന്തില്‍ റോസ്‌ ടെയ്‌ലറെ ബൗൾഡാക്കി പുറത്താക്കി. ഒമ്പത് റണ്‍സ് മാത്രമാണ് അവസനാ ഓവറില്‍ ഷമി വിട്ടുനല്‍കിയത്. ഇന്ത്യയുടെ 179 റണ്‍സെന്ന വിജയ ലക്ഷ്യം മറികടക്കാന്‍ ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ 179 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മത്സരം സമനിലയില്‍ അവസാനിച്ചതോടെ സൂപ്പർ ഓവറിലേക്ക് നീങ്ങി. സൂപ്പർ ഓവറില്‍ അവസാന രണ്ട് പന്തില്‍ സിക്‌സടിച്ച് രോഹിത് ഇന്ത്യയെ ജയിപ്പിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-0ത്തിന് ടീം ഇന്ത്യ സ്വന്തമാക്കി. പേസർ ഷമിയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പിയെന്ന് ഓപ്പണർ രോഹിത് ശർമ്മയും മത്സര ശേഷം വ്യക്തമാക്കിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.