ETV Bharat / sports

സെഞ്ച്വറി മധുരും പങ്കുവെച്ച് ശ്രേയസ് - അയ്യർ വാർത്ത

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ശ്രേയസ് അയ്യരുടെ പ്രഥമ സെഞ്ച്വറിയാണ് ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ സ്വന്തമാക്കിയത്.

shreyas iyer news  shreyas news  iyer news  india cricket team news  ശ്രേയസ്‌ അയ്യർ വാർത്ത  ശ്രേയസ് വാർത്ത  അയ്യർ വാർത്ത  ഇന്ത്യന്‍ ക്രിക്കറ്റ് ടീം വാർത്ത
ശ്രേയസ്
author img

By

Published : Feb 6, 2020, 9:31 PM IST

ഹൈദരാബാദ്: രാജ്യത്തിന് വേണ്ടി സെഞ്ച്വറി നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ്‌ അയ്യർ. ശ്രേയസ് ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ നടന്ന ഏകദിന മത്സരത്തില്‍ 103 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയ ശേഷമാണ് താരം ആഹ്ളാദം പങ്കുവെച്ചത്.

  • Not the way we wanted the match to go, but scoring a century for my country was a special moment. One that I've been dreaming about since I first held a bat. Thank you to the management for the opportunity and their continued faith in me. Onwards and upwards now 🇮🇳 #TeamIndia pic.twitter.com/8tAiK8n6B4

    — Shreyas Iyer (@ShreyasIyer15) February 6, 2020 " class="align-text-top noRightClick twitterSection" data=" ">

മത്സരത്തില്‍ ടീം ഇന്ത്യക്ക് ജയം സ്വന്തമാക്കാനായില്ലെങ്കിലും രാജ്യത്തിനായി സെഞ്ച്വറി നേടാനായതില്‍ സന്തോഷമുണ്ടെന്ന് താരം ട്വീറ്റ് ചെയ്‌തു. ബാറ്റ് കയ്യിലെടുത്ത ശേഷം തന്‍റെ സ്വപ്‌നമായിരുന്നു ഈ നിമിഷം. തന്നില്‍ വിശ്വാസം അർപ്പിക്കുകയും അവസരം തരുകയും ചെയ്‌ത ടീം മാനേജ്മെന്‍റിനോട് നന്ദിയുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

shreyas iyer news  shreyas news  iyer news  india cricket team news  ശ്രേയസ്‌ അയ്യർ വാർത്ത  ശ്രേയസ് വാർത്ത  അയ്യർ വാർത്ത  ഇന്ത്യന്‍ ക്രിക്കറ്റ് ടീം വാർത്ത
ശ്രേയസ് അയ്യർ.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ശ്രേയസിന്‍റെ പ്രഥമ സെഞ്ച്വറിയാണ് ഹാമില്‍ട്ടണില്‍ പിറന്നത്. ഏകദിന മത്സരങ്ങളില്‍ ശ്രേയസ് ആറ്‌ അർദ്ധ സെഞ്ച്വറിയും ടി-20 മത്സരങ്ങളില്‍ രണ്ട് അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ഹാമില്‍ട്ടണില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ ഉയർത്തിയ 348 റണ്‍സെന്ന വിജയ ലക്ഷ്യം 11 പന്ത് ശേഷിക്കെ നാല് വിക്കറ്റിന് കിവീസ് സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഓക്‌ലാന്‍റില്‍ ഫെബ്രുവരി എട്ടിന് നടക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.