ETV Bharat / sports

ബി.സി.സി.ഐ ഓംബുഡ്സ്മാനായി ജസ്റ്റിസ് ഡി.കെ ജെയിനിനെ സുപ്രീം കോടതി നിയമിച്ചു - ഓംബുഡ്സ്മാൻ

2015-ല്‍ ഒരു സീസണിലേക്ക് മാത്രമായി നിയമിതനായ ജസ്റ്റിസ് എ.പി ഷായ്ക്ക് ശേഷം ബി.സി.സി.ഐയിലെ ഓംബുഡ്സ്മാന്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഡി.കെ ജെയിനിന്‍റെ നിയമനം.

ombudsman
author img

By

Published : Feb 21, 2019, 10:46 PM IST

ജസ്റ്റിസ് ഡി.കെ ജെയിനിനെ ബി.സി.സി.ഐ ഓംബുഡ്സ്മാനായി സുപ്രീംകോടതി നിയമിച്ചു. ജസ്റ്റിസുമാരായ എസ്.എ ബോഡെ, എ.എം സപ്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജസ്റ്റിസ് ജെയിനെ ഓംബുഡ്സ്മാനായി നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്.

2015-ല്‍ ഒരു സീസണിലേക്ക് മാത്രമായി നിയമിതനായ ജസ്റ്റിസ് എ.പി ഷായ്ക്ക് ശേഷം ബി.സി.സി.ഐയിലെ ഓംബുഡ്സ്മാന്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഡി.കെ ജെയിനിന്‍റെ നിയമനം. ടിവി ഷോയിലെ വിവാദ പരാമര്‍ശത്തിൽ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും, കെ.എല്‍ രാഹുലിനുമെതിരായ അന്വേഷണത്തിന് ഇനി ‍ഡി.കെ ജെയിനാകും മേല്‍നോട്ടം വഹിക്കുക. കൂടാതെ ബി.സി.സി.ഐയും സംസ്ഥാന അസോസിയേഷനുകളും തമ്മിലുള്ള തര്‍ക്കങ്ങളും ഡി.കെ ജെയിനിന്‍റെപരിഗണനയില്‍ വരും.

ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് രാഹുലിനെയും പാണ്ഡ്യയെയും ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും അന്വേഷണം നടത്താന്‍ ഓംബുഡ്സ്മാനില്ലാത്തതിനാല്‍ സസ്പെന്‍ഷന്‍ മരവിപ്പിച്ച്‌ ഇരുവരെയും ടീമിലെടുക്കുകയായിരുന്നു. പാണ്ഡ്യയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രാഹുലിനെ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലും ഉള്‍പ്പെടുത്തി. ഇരുവര്‍ക്കുമെതിരായ അന്വേഷണത്തിന് പുറമെ ബി.സി.സി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണങ്ങളും അച്ചടക്ക നടപടികളും തീരുമാനിക്കുക ഓംബുഡ്സ്മാനായിരിക്കും. ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് ഡി.കെ. ജെയ്ന്‍ ഓംബുഡ്സ്മാനായി ഉടന്‍ ചുമതലയേല്‍ക്കും.

Intro:Body:

ജസ്റ്റിസ് ഡി.കെ ജെയിനിനെ ബി.സി.സി.ഐ ഓംബുഡ്സ്മാനായി സുപ്രീംകോടതി നിയമിച്ചു. ജസ്റ്റിസുമാരായ എസ്.എ ബോഡെ, എ.എം സപ്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജസ്റ്റിസ് ജെയിനെ ഓംബുഡ്സ്മാനായി നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്.

2015-ല്‍ ഒരു സീസണിലേക്ക് മാത്രമായി നിയമിതനായ ജസ്റ്റിസ് എ.പി ഷായ്ക്ക് ശേഷം ബി.സി.സി.ഐയിലെ ഓംബുഡ്സ്മാന്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഡി.കെ ജെയിനിന്‍റെ നിയമനം.

ടിവി ഷോയിലെ വിവാദ പരാമര്‍ശത്തിൽ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും, കെ.എല്‍ രാഹുലിനുമെതിരായ അന്വേഷണത്തിന് ഇനി ‍ഡി.കെ ജെയിനാകും മേല്‍നോട്ടം വഹിക്കുക. കൂടാതെ ബി.സി.സി.ഐയും സംസ്ഥാന അസോസിയേഷനുകളും തമ്മിലുള്ള തര്‍ക്കങ്ങളും ഡി.കെ ജെയിനിന്റെ മേല്‍നോട്ടത്തിലാവും.

ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് രാഹുലിനെയും പാണ്ഡ്യയെയും ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും അന്വേഷണം നടത്താന്‍ ഓംബുഡ്സ്മാനില്ലാത്തതിനാല്‍ സസ്പെന്‍ഷന്‍ മരവിപ്പിച്ച്‌ ഇരുവരെയും ടീമിലെടുക്കുകായായിരുന്നു. പാണ്ഡ്യയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രാഹുലിനെ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലും ഉള്‍പ്പെടുത്തുകയായിരുന്നു. ഇരുവര്‍ക്കുമെതിരായ അന്വേഷണത്തിന് പുറമെ ബി.സി.സി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണങ്ങളും അച്ചടക്ക നടപടികളും തീരുമാനിക്കുക ഓംബുഡ്സ്മാനായിരിക്കും. ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് ജെയിന്‍ ഓംബുഡ്സ്മാനായി ഉടന്‍ ചുമതലയേല്‍ക്കും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.