ETV Bharat / sports

ടെസ്‌റ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഫാഫ് ഡു പ്ലെസിസ്

author img

By

Published : Jan 21, 2020, 2:47 PM IST

ടെസ്‌റ്റ് മത്സരങ്ങള്‍ എന്നിക്ക് ഇണങ്ങുന്നതല്ലെന്നും, വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും  ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഫാഫ് ഡു പ്ലെസിസ് പറഞ്ഞു.

SA skipper du Plessis hints at Test retirement  du Plessis retirement news  ഫാഫ് ഡു പ്ലെസിസ്  ക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്
ടെസ്‌റ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഫാഫ് ഡു പ്ലെസിസ്

പോര്‍ട്ട് എലിസബത്ത്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്‌റ്റ് മത്സരമായിരിക്കും ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ തന്‍റെ അവസാന ടെസ്‌റ്റ് മത്സരമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഫാഫ് ഡു പ്ലെസിസ്. അടുത്തു തന്നെ ടെസ്‌റ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചനയാണ് ഡു പ്ലെസിസ് നല്‍കുന്നത്.

  • RESULT | SA: 237

    A dominant display with bat & ball sees England take the match by an innings & 53 runs over the Proteas.

    The Three Lions lead the series 2⃣ - 1⃣

    🇿🇦 will look to reflect & bounce back stronger going into the final test of the series.#ProteaFire #SAvENG pic.twitter.com/NtIKIydD2A

    — Cricket South Africa (@OfficialCSA) January 20, 2020 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ഏതാനും നാളുകാളായി ടെസ്‌റ്റ്‌ മത്സരങ്ങളില്‍ ഡു പ്ലെസിസിന് മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 2019 ഒക്‌ടോബറിന് ശേഷം 12 മത്സരങ്ങള്‍ കളിച്ച താരത്തിന്‍റെ ആവറേജ് 21.25 മാത്രമാണ്. ഡു പ്ലെസിസിന്‍റെ ബാറ്റില്‍ നിന്ന് ടെസ്‌റ്റില്‍ ഒരു സെഞ്ച്വറി പിറന്നിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായി. വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഒരു ടെസ്റ്റ് പരമ്പര മാത്രമാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാമത്തെ മത്സരമായിരിക്കുമോ സ്വന്തം മൈതാനത്തെ താങ്കളുടെ അവസാന ടെസ്‌റ്റ് മത്സരമെന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. " തീര്‍ച്ചയായും അതിനുള്ള സാഹചര്യമാണ് കാണുന്നത്. പക്ഷേ വൈകാരികമായ ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ തയ്യാറല്ല. വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പുവരെ ടീമിന്‍റെ ക്യാപ്‌റ്റന്‍ സ്ഥാനത്തുണ്ടാകുമെന്ന് ഞാന്‍ വാക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ ടെസ്‌റ്റ് പരമ്പരകളൊന്നും ടീമിനില്ല. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ഞാനെന്‍റെ തീരുമാനം പ്രഖ്യാപിക്കും, ടെസ്‌റ്റ് മത്സരങ്ങള്‍ എന്നിക്ക് ഇണങ്ങുന്നതല്ലെന്നാണ് എനിക്ക് തോന്നുന്നത്" - ഫാഫ് ഡു പ്ലെസിസ് പറഞ്ഞു.

ജനുവരി 24 ന് ജൊഹനാസ്ബര്‍ഗിലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാമത്തെ ടെസ്‌റ്റ്.

Intro:Body:

SA skipper du Plessis hints at Test retirement

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.