മെല്‍ബണ്‍: കൊവിഡ് 19-നെ തുടർന്ന് പ്രതിസന്ധിയിലായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പകരം നിർദ്ദേശവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പകരം ആഷസും, ഇന്ത്യ-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയും നടത്തണമെന്നാണ് ഹോഗ് പറയുന്നത്. ഇത് ആരാധകർക്കിടയില്‍ ആവേശമുണ്ടാക്കുകയും ആഗോള തലത്തില്‍ ക്രിക്കറ്റിനോടുള്ള താല്‍പര്യം ആളികത്തിക്കുകയും ചെയ്യും. ഇന്ത്യ അടുത്തതായി ഓസ്‌ട്രേലിയക്ക് എതിരെ ടെസ്റ്റ് പരമ്പര കളിക്കും. എന്നാല്‍ ഈ വലിയ പരമ്പര ഒഴിവാക്കി ഓസിസ് നായകന്‍ ടിം പെയിനും കൂട്ടരും ഇംഗ്ലണ്ടില്‍ പര്യടനം നടത്തണം. ആഷസ് കളിക്കണം. ആ സമയത്ത് ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനുമായി നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കണം. രണ്ട് മത്സരം പാകിസ്ഥാനിലും രണ്ട് മത്സരം ഇന്ത്യയിലും എന്ന നിലയില്‍ ഉഭയകക്ഷി പരമ്പരയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കുറേ കാലമായി ഇരു രാജ്യങ്ങളും തമ്മില്‍ മത്സരം നടക്കാത്തതിനാല്‍ ജനങ്ങൾ അത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ രണ്ട് പരമ്പരയും ഐസിസിക്ക് സാമ്പത്തികമായി ഉണർവ് പകരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയും. നിലവില്‍ കൊവിഡ് 19-നെ തുടർന്ന് ആഗോള തലത്തില്‍ എല്ലാ കായിക മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പകരം ആഷസ് മതിയെന്ന് ബ്രാഡ് ഹോഗ്
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ടെസ്റ്റ് പരമ്പര കളിക്കുന്നത് കാണാന്‍ ജനം ആഗ്രഹിക്കുന്നുവെന്നും മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്.