ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ചരിത്ര വിജയം സ്വന്തമാക്കി അഫ്‌ഗാനിസ്ഥാൻ. ഇതോടെ ടെസ്റ്റില്‍ ആദ്യത്തെ ഓവർസീസ് ജയമാണ് അഫ്‌ഗാൻ നേടിയത്. 224 റൺസിന്‍റെ തകർപ്പൻ ജയമാണ് ഇന്ന് അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.
തങ്ങളുടെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ അഫ്‌ഗാനിസ്ഥാൻ രണ്ടാമത്തെ ജയമാണ് കുറിച്ചത്. സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റില്‍ അയർലൻഡിനെതിരെയാണ് അഫ്‌ഗാൻ ആദ്യ ജയം നേടിയത്. ബംഗ്ലാ കടുവകൾക്കെതിരെ രണ്ട് ഇന്നിങ്സിലും ഗംഭീര ബൗളിങ് പ്രകടനം കാഴ്ചവച്ച നായകൻ റാഷീദ് ഖാനാണ് അഫ്‌ഗാന്‍റെ വിജയശില്‍പി.
-
A Captain’s performance from @rashidkhan_19 , who lead from the front taking 11 wickets in the match , seals a historic Test victory for Afghanistan beating @BCBtigers by 224 runs in the One-off Test at Chattogram.#AFGvBAN @Farhan_YusEfzai pic.twitter.com/vHIbiTZthe
— Afghanistan Cricket Board (@ACBofficials) September 9, 2019 " class="align-text-top noRightClick twitterSection" data="
">A Captain’s performance from @rashidkhan_19 , who lead from the front taking 11 wickets in the match , seals a historic Test victory for Afghanistan beating @BCBtigers by 224 runs in the One-off Test at Chattogram.#AFGvBAN @Farhan_YusEfzai pic.twitter.com/vHIbiTZthe
— Afghanistan Cricket Board (@ACBofficials) September 9, 2019A Captain’s performance from @rashidkhan_19 , who lead from the front taking 11 wickets in the match , seals a historic Test victory for Afghanistan beating @BCBtigers by 224 runs in the One-off Test at Chattogram.#AFGvBAN @Farhan_YusEfzai pic.twitter.com/vHIbiTZthe
— Afghanistan Cricket Board (@ACBofficials) September 9, 2019
ആദ്യ ഇന്നിങ്സില്‍ റഹ്‌മത്ത് ഷായുടെ സെഞ്ച്വറി മികവില്‍ അഫ്‌ഗാൻ 342 റൺസെടുത്തു. മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിനെ അഫ്‌ഗാൻ 205 റൺസിന് പുറത്താക്കി. തുടർന്ന് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്‌ത അഫ്‌ഗാൻ 260 റൺസെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ചു. 398 റൺസിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 173 റൺസിന് പുറത്തായി. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റും ഉൾപ്പെടെ 11 വിക്കറ്റുകളാണ് റാഷീദ് ഖാൻ സ്വന്തമാക്കിയത്. ജയത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോഡും റാഷീദ് ഖാന്‍റെ പേരിലായി.