സതാംപ്‌റ്റണ്‍: ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള സതാംപ്‌റ്റണ്‍ ടെസ്റ്റ് മഴ കാരണം തടസപെട്ടു. നാലാം ദിവസം ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ശേഷം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഫോളോ ഓണ്‍ ആരംഭിച്ച പാകിസ്ഥാന്‍ നാലാം ദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്‌ടമാകാതെ 41റണ്‍സെടുത്തു. 13 റണ്‍സെടുത്ത ഷാന്‍ മസൂദും 22 റണ്‍സെടുത്ത ആബിദ് അലിയുമാണ് ക്രീസില്‍.
കൂടുതല്‍ വായനക്ക്: 600 വിക്കറ്റ് നേട്ടത്തിന് അരികില്‍ ആന്‍റേഴ്‌സണ്‍
സതാംപ്റ്റണില്‍ ജയിക്കാന്‍ സന്ദര്‍ശകര്‍ക്ക് 269 റണ്‍സ് കൂടി വേണം. നേരത്തെ ഇംഗ്ലണ്ട് ഉയര്‍ത്തിയ 583 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാന്‍ 273 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ സതാംപ്റ്റണില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ ഒരു ദിവസത്തെ കളി പൂര്‍ണമായും മഴ കാരണം തടസപെട്ടിരുന്നു.