ETV Bharat / sports

സെഞ്ച്വറിയുമായി രാഹുല്‍; കിവീസിന് 297 റൺസ് വിജയലക്ഷ്യം

author img

By

Published : Feb 11, 2020, 12:21 PM IST

ഏകദിന കരിയറിലെ നാലാം സെഞ്ച്വറിയാണ് രാഹുല്‍ മൗണ്ട് മാഗ്നുയി മൈതാനത്ത് കുറിച്ചത്. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരോടൊപ്പം രാഹുല്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യൻ ഇന്നിംഗ്സില്‍ നിർണായകമായത്.

Rahul's ton propels India to 296/7
സെഞ്ച്വറിയുമായി രാഹുല്‍; കിവീസിന് 297 റൺസ് വിജയലക്ഷ്യം

മൗണ്ട് മാഗ്‌നുയി; ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലൻഡിന് 297 റൺസ് വിജയലക്ഷ്യം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത് ആശ്വാസ ജയം. നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റൺസെടുത്തത്. ശ്രേയസ് അയ്യർ (62), മനീഷ് പാണ്ഡെ (42) എന്നിവർ രാഹുലിന് പിന്തുണ നല്‍കി.

ഓപ്പണർ മായങ്ക് അഗർവാൾ വീണ്ടും നിരാശപ്പെടുത്തി ഒരു റൺ മാത്രമെടുത്ത് പുറത്തായി. പിന്നീടെത്തിയ നായകൻ വിരാട് കോലി ഒൻപത് റൺസുമായി പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. മികച്ച ഫോമില്‍ കളിച്ചുവന്ന ഓപ്പണർ പൃഥ്വി ഷാ അനാവശ്യ റൺസിന് വേണ്ടി ഓടി വിക്കറ്റ് നഷ്ടമാക്കിയതോടെ റൺനിരക്കും കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലേതിന് സമാനമായി ശ്രേയസ് അയ്യർ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായി. അയ്യർക്ക് കൂട്ടായി രാഹുല്‍ എത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഒൻപത് ബൗണ്ടറികളുടെ സഹായത്തോടെ 62 റൺസെടുത്ത അയ്യർ പുറത്തായ ശേഷം മനീഷ് പാണ്ഡെ, ലോകേഷ് രാഹുലിന് മികച്ച പിന്തുണ നല്‍കി. 113 പന്തില്‍വ നിന്ന് രണ്ട് സിക്സും ഒൻപത് ഫോറും അടക്കമാണ് രാഹുല്‍ 112 റൺസ് നേടിയത്. എന്നാല്‍ രാഹുലും പാണ്ഡെയും 47-ാമത്തെ ഓവറില്‍ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കിവീസിന് വേണ്ടി ഹമിഷ് ബെന്നറ്റ് നാല് വിക്കറ്റ് വീഴ്ത്തി. ജെമിസൺ, നീഷാം എന്നിവർ ഓരോ വിക്കറ്റും നേടി. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരോടൊപ്പം രാഹുല്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യൻ ഇന്നിംഗ്സില്‍ നിർണായകമായത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.