ETV Bharat / sports

ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല: ഹർദിക് - ഹർദിക് പാണ്ഡ്യ വാർത്ത

2019 സെപ്‌റ്റംബറില്‍ ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കെതിരായ ടി20യിലാണ് ഹർദിക് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്

hardik pandya news  hardik news  ഹർദിക് പാണ്ഡ്യ വാർത്ത  ഹർദിക് വാർത്ത
ഹർദിക്
author img

By

Published : Jun 3, 2020, 5:51 PM IST

ന്യൂഡല്‍ഹി: ടെസ്റ്റ് കളിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ഇന്ത്യന്‍ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ. പുറത്ത് ശസ്ത്രക്രിയ കഴിഞ്ഞ സ്ഥിതിക്ക് നിലവില്‍ ടെസ്റ്റ് മത്സരങ്ങൾ വെല്ലുവിളിയാണ്. മുമ്പ് ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിനെ തുടർന്ന് ഏകദിന, ടി20 മത്സരങ്ങൾ നഷ്‌ടമായി. അത്യാവശ്യ സമയത്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റ് ബോളറായി വിലയിരുത്തെപെടണമെന്നാണ് ആഗ്രഹം. നിലവിലെ സാഹചര്യത്തില്‍ തനിക്ക് നിശ്ചിത ഓവർ ക്രിക്കറ്റില്‍ ഇടമുണ്ട്. ഏകദിന, ടി20 മത്സരങ്ങളെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും ഹർദിക് കൂട്ടിച്ചേർത്തു.

പുറം വേദനയെ തുടർന്ന് 2019-ല്‍ കളിക്കളത്തില്‍ നിന്നും പുറത്ത് പോയ ഹർദിക് കഴിഞ്ഞ മാർച്ചിലാണ് ടീമില്‍ തിരിച്ചെത്തിയത്. പരിക്ക് കാരണം കഴിഞ്ഞ വർഷം ഹർദികിന് ഇംഗ്ലണ്ടില്‍ പോയി സർജറിക്ക് വിധേയനാകേണ്ടി വന്നിരുന്നു.

2018-ല്‍ പാകിസ്ഥാന് എതിരായ ഏഷ്യാകപ്പ് മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ഹർദികിനെ സ്‌ട്രക്‌ചറില്‍ കിടത്തിയാണ് ഫീല്‍ഡില്‍ നിന്നും മാറ്റിയത്. അന്ന് തന്‍റെ കരിയർ അവസാനിച്ചുവെന്ന തോന്നലാണ് ഉണ്ടായതെന്ന് താരം ഓർമിച്ചെടുക്കുന്നു. ഇതേവരെ ഒരാളെ പോലും ഗ്രൗണ്ടില്‍ നിന്നും സ്‌ട്രക്‌ചറില്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് താന്‍ കണ്ടിട്ടില്ല. അതേ തുടർന്ന് താന്‍ 10 മിനുട്ട് ബോധരഹിതനായി. തുടർന്ന് ബോധം വന്നപ്പോൾ ശക്തമായ വേദന അനുഭവപ്പെട്ടു. അത് പിന്നീട് മാറിയില്ലെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു.

2019 സെപ്‌റ്റംബറില്‍ ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കെതിരായ ടി20യിലാണ് ഹർദിക് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. അന്ന് 18 പന്തില്‍ നിന്നും 14 റണ്‍സെടുത്ത് താരം പുറത്തായി. പരമ്പരക്കിടെ പരിക്കേറ്റ താരത്തിന് തുടർന്നുള്ള മത്സരങ്ങളെല്ലാം നഷ്‌ടമായി. അവസാനമായി ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഹർദിക് ഇടം നേടിയെങ്കിലും മഴയും കൊവിഡ് 19നും വില്ലനായി മുന്നില്‍ വന്നു. ധരംശാലയില്‍ നടന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോൾ ശേഷിക്കുന്ന മത്സരങ്ങൾ കൊവിഡ് 19 കാരണം റദ്ദാക്കി.

ഇതേവരെ 11 ടെസ്റ്റുകൾ മാത്രമാണ് ഹർദിക് കളിച്ചത്. 2018-ലാണ് അദ്ദേഹം അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. അതേസമയം നിശ്ചിത ഓവർ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഓൾ റൗണ്ടർ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.