ബറോഡ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന് കൊവിഡ് 19 സ്ഥിരീകരിച്ചു. റോഡ് സേഫ്റ്റി സീരിസില്‍ കളിച്ച നാലാമത്തെ ഇന്ത്യൻ താരത്തിനാണ് ഇതോടെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, എസ് ബദരീനാഥ്, ഇർഫാൻ പഠാന്‍റെ സഹോദരൻ യൂസഫ് പഠാന്‍ എന്നിവർക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് പോസിറ്റീവായെന്ന വാർത്ത ഇർഫാൻ പഠാൻ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണെന്നും താരം വ്യക്തമാക്കി. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഉടന്‍ കൊവിഡ് പരിശോധന നടത്തണമെന്നും ഇർഫാൻ പഠാന്‍ അഭ്യര്‍ത്ഥിച്ചു.
- — Irfan Pathan (@IrfanPathan) March 29, 2021 " class="align-text-top noRightClick twitterSection" data="
— Irfan Pathan (@IrfanPathan) March 29, 2021
">— Irfan Pathan (@IrfanPathan) March 29, 2021
റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി സീരീസ് സംഘടിപ്പിച്ചത്. അതില്‍ ഇന്ത്യ ലെജൻന്‍റ്സ് ടീമിന് വേണ്ടിയാണ് പഠാന്‍ കളിച്ചത്. ഇന്ത്യക്കൊപ്പം ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും ടൂര്‍ണമെന്‍റില്‍ പങ്കെടുത്തിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ തകർത്ത് ഇന്ത്യയാണ് ടൂർണമെന്‍റിൽ ചാമ്പ്യന്മാരായത്.