ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയൻ പരമ്പര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് നിർണായകം. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ തിളങ്ങിയാല്‍ ഋഷഭ് പന്തിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാം. ടെസ്റ്റില്‍ മികവ് കാട്ടുന്ന ഋഷഭ് പന്തിന് ഇതുവരെ ടി-20, ഏകദിന ടീമുകളില്‍ മികവ് തെളിയിക്കാനായിട്ടില്ല. കളിച്ച മൂന്ന് ഏകദിനങ്ങളില്‍ നിന്നായി 41 റണ്‍സാണ് ഋഷഭ് പന്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്കോർ 24 ഉം. അതുകൊണ്ടു തന്നെ നാട്ടില്‍ നടക്കുന്ന പരമ്പര ഋഷഭ് പന്തിന് നിര്‍ണായകമാണ്.
"We want to give enough chances to Pant before the World Cup" - MSK Prasad #TeamIndia #INDvAUS pic.twitter.com/o13jma3yuE
— BCCI (@BCCI) February 15, 2019 " class="align-text-top noRightClick twitterSection" data="
">"We want to give enough chances to Pant before the World Cup" - MSK Prasad #TeamIndia #INDvAUS pic.twitter.com/o13jma3yuE
— BCCI (@BCCI) February 15, 2019"We want to give enough chances to Pant before the World Cup" - MSK Prasad #TeamIndia #INDvAUS pic.twitter.com/o13jma3yuE
— BCCI (@BCCI) February 15, 2019
ഓസീസിനെതിരായ ഏകദിന പരമ്പരക്ക് കാർത്തിക്കിനെ ഒഴിവാക്കി പന്തിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ ഒരു കാര്യം ഉറപ്പിക്കാം. പരമ്പരയിൽ തിളങ്ങിയാല്‍ പന്ത് ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കും. ഇല്ലെങ്കില്‍ പരിചയസമ്പന്നനായ കാര്‍ത്തിക്കിനെ ലോകകപ്പിൽ ഇന്ത്യ ഇറക്കും. ഇടം കയ്യന്‍ ബാറ്റ്സ്മാനായതിനാലാണ് ഋഷഭ് പന്തിനെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ക്രീസില്‍ ഇടംകൈ-വലംകൈ കോംബിനേഷന്‍ ഉറപ്പാക്കുക എന്നതുകൂടി ലക്ഷ്യമാണെന്ന് പ്രസാദ് പറഞ്ഞു. ദിനേശ് കാര്‍ത്തിക്ക് വലംകയ്യന്‍ ബാറ്റ്സ്മാനാണെന്നത് ഋഷഭ് പന്തിന് ലോകകപ്പ് ടീമില്‍ സാധ്യത കൂട്ടുന്നുണ്ട്. എന്നാല്‍ ഫിനിഷര്‍ എന്ന നിലയില്‍ മികവു കാട്ടുന്ന കാര്‍ത്തിക്കിനെ പൂര്‍ണമായും തള്ളാനും സെലക്ഷന്‍ കമ്മിറ്റി തയാറായിട്ടില്ല.
പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്നും ഓപ്പണർ ആക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുൻ താരങ്ങളായ സുനിൽ ഗവാസ്കറും, ആശിഷ് നെഹ്റയും രംഗത്ത് വന്നിരുന്നു.