ETV Bharat / sports

2020 ഏഷ്യ കപ്പ് പാകിസ്ഥാനിൽ

author img

By

Published : May 29, 2019, 3:23 PM IST

ടൂർണമെന്‍റിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കാൻ തീരുമാനമെടുത്താൽ വേദി മാറ്റത്തിന് എസിസി നിർബന്ധിതരായേക്കും

ഏഷ്യ കപ്പ്

2020 ൽ നടക്കുന്ന ഏഷ്യ കപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. സിംഗപ്പൂരില്‍ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റേതാണ് തീരുമാനം. പാകിസ്ഥാനിൽ ടൂർണമെന്‍റ് നടത്താൻ എസിസി അന്തിമ തിരുമാനമെടുത്താൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നേക്കും.

2020 ഏഷ്യ കപ്പ് ടി-20 ഫോര്‍മാറ്റിലായിരിക്കുമെന്നും സിംഗപ്പൂരില്‍ നടന്ന എസിസി മീറ്റിങില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ടി-20 ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്‍റ് ആയതിനിലാണ് ട്വന്‍റി ട്വന്‍റി ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ നടത്തുവാന്‍ എസിസി തീരുമാനിച്ചത്. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യയെങ്കിലും ടീം പങ്കെടുക്കുമോ എന്നതിലാണ് ഇനി വ്യക്തത വരുത്താനുള്ളത്. സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ വേദി മാറ്റത്തിനും എസിസി തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ. വേദി മാറ്റത്തിന് ഇന്ത്യ ആവശ്യപ്പെട്ടാൽ പാകിസ്ഥാന്‍റെ നിലവിലെ ഹോം ഗ്രൗണ്ടായ ദുബായിൽ ടൂർണമെന്‍റ് നടത്താൻ എസിസി നിർബന്ധിതരാകും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.