കറാച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗ് മാതൃകയില്‍ പാകിസ്ഥാനില്‍ നടക്കുന്ന പാകിസ്ഥാന്‍ സൂപ്പർ ലീഗിലെ അഞ്ചാമത് സീസണ് തുടക്കം. കറാച്ചിയില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ക്വേട്ടാ ഗ്ലാഡിയേറ്റേഴ്‌സും രണ്ട് തവണ ചാമ്പ്യന്‍മാരായ ഇസ്ലാമാബാദ് യുണൈറ്റഡും ഏറ്റുമുട്ടും.
പെഷവാർ സാല്‍മി, കറാച്ചി കിങ്സ്, ലാഹോർ ക്വാലന്‍ഡേഴ്‌സ്, മുൾട്ടാന്‍ സുല്‍ത്താന്‍സ് എന്നിവയാണ് ടൂർണമെന്‍റില്‍ പങ്കെടുക്കുന്ന മറ്റ് ഫ്രാഞ്ചൈസികൾ. 32 ദിവസങ്ങളിലായി രാജ്യത്തെ നാല് നഗരങ്ങളിലായി 32 മത്സരങ്ങൾ നടക്കും. ഫൈനലും രണ്ട് പ്ലേ ഓഫും ഉൾപ്പെടെ 14 മത്സരങ്ങൾ ലാഹോറില്‍ നടക്കും. പ്ലേ ഓഫ് ഉൾപ്പെടെ ഒമ്പത് മത്സരങ്ങൾ കറാച്ചിയിലും നടക്കും. റാവല്‍പിണ്ടിയില്‍ എട്ടും മുൾട്ടാനില്‍ മൂന്നും മത്സരങ്ങൾ നടക്കും.
450 വിദേശ താരങ്ങൾ ലീഗിന്‍റെ ഭാഗമാകുമെന്ന് കരുതുന്നതായി ലീഗ് ചെയർമാന്‍ പറഞ്ഞു. ഇത് വിദേശ താരങ്ങൾക്ക് പാകിസ്ഥാനില്‍ കളിക്കാന്‍ ആത്മവിശ്വാസം ലഭിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.