ETV Bharat / sports

ഫിറ്റ്നസ് തെളിയിച്ചു; ഇശാന്ത് ശർമ്മ ന്യൂസിലന്‍ഡിലേക്ക്

author img

By

Published : Feb 16, 2020, 10:44 AM IST

കണങ്കാലില്‍ പരിക്കേറ്റതിനെ തുടർന്ന് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്നു ഇന്ത്യന്‍ പേസർ ഇശാന്ത് ശർമ്മ. അക്കാദമിയില്‍ നടത്തിയ ഫിറ്റ്നസ് ടെസ്‌റ്റ് പാസായ ഇശാന്ത് ഇന്ന് കിവീസിന് എതിരായ ടെസ്‌റ്റ് മത്സരത്തിനായി ന്യൂസിലന്‍ഡിലേക്ക് തിരിക്കും.

ishant sharma news  fit news  new zealand test  wellington news  വെല്ലിങ്ടണ്‍ വാർത്ത  ഇശാന്ത് ശർമ്മ വാർത്ത  ന്യൂസിലന്‍ഡ് വാർത്ത  ഫിറ്റ് വാർത്ത
ഇശാന്ത്

ഹൈദരാബാദ്: ഇന്ത്യന്‍ പേസർ ഇശാന്ത് ശർമ്മ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ഇന്ന് ന്യൂസിലന്‍ഡിലേക്ക് തിരിക്കും. പരിക്കില്‍ നിന്നും മുക്തനായ താരം ഫെബ്രുവരി 21-ന് വെല്ലിങ്ടണ്ണില്‍ നടക്കുന്ന കിവീസിന് എതിരായ ടെസ്‌റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. രണ്ട് ടെസ്‌റ്റുകളാണ് പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ കളിക്കുക.

ഫിറ്റ്നസ്‌ ടെസ്‌റ്റ് പാസായതിനെ തുടർന്നാണ് ഇശാന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ടെസ്‌റ്റ് നടന്നത്. നേരത്തെ രഞ്ജി ട്രോഫി മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്നാണ് മത്സര രംഗത്ത് നിന്നും താരം മാറി നിന്നത്. താരം കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്നു. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയില്‍ സമ്പൂണ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യക്ക് ഈശാന്തിന്‍റെ വരവ് ആശ്വാസം പകരും.

ടെസ്റ്റില്‍ ഏറെ കാലമായി മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുമ്രയും അടങ്ങുന്ന ഇന്ത്യന്‍ പേസ് പടയുടെ നായകനാണ് ഇശാന്ത്. ഇതിനകം 96 ടെസ്‌റ്റ് മത്സരങ്ങൾ കളിച്ച ഇശാന്ത് 173 ഇന്നിങ്സുകളില്‍ നിന്നായി 292 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 31വയസുള്ള താരം 2007-ല്‍ ബംഗ്ലാദേശിനെതിരെ ധാക്കയിലാണ് തന്‍റെ ആദ്യ ടെസ്‌റ്റ് മത്സരം കളിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.