വില്ലിങ്ടണ്‍: ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ടി20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ടോസ് നേടിയ ആതിഥേയർ ബൗളിങ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, വാഷിങ്‌ടണ്‍ സുന്ദർ, നവദീപ് സെയ്‌നി എന്നിവർ അന്തിമ ഇലവനില്‍ ഉൾപ്പെട്ടു. രോഹിത് ശർമ്മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് വിശ്രമം അനുവദിച്ചു.
-
New Zealand have won the toss and asked India to bat first.
— ICC (@ICC) January 31, 2020 " class="align-text-top noRightClick twitterSection" data="
Lot of changes for both sides.
Follow #NZvIND fourth T20I: https://t.co/e2kQJp2lFX pic.twitter.com/VApOLzdYWt
">New Zealand have won the toss and asked India to bat first.
— ICC (@ICC) January 31, 2020
Lot of changes for both sides.
Follow #NZvIND fourth T20I: https://t.co/e2kQJp2lFX pic.twitter.com/VApOLzdYWtNew Zealand have won the toss and asked India to bat first.
— ICC (@ICC) January 31, 2020
Lot of changes for both sides.
Follow #NZvIND fourth T20I: https://t.co/e2kQJp2lFX pic.twitter.com/VApOLzdYWt
അതേസമയം രണ്ട് മാറ്റങ്ങളുമായാണ് കിവീസ് വില്ലിങ്ടണില്‍ ഇറങ്ങുന്നത്. ടോം ബ്രൂസ്, ഡാരില്‍ മിച്ചല്‍ എന്നിവർ ടീമില്‍ ഉൾപ്പെട്ടു. വില്യംസണും ഗ്രാന്‍ഡ് ഹോമിക്കും വിശ്രമം അനുവദിച്ചു. ടി20 പരമ്പരയില്‍ നാലാം ജയം തേടിയാണ് ടീ ഇന്ത്യ ഇന്നിറങ്ങുന്നത്.
നേരത്തെ ഹാമില്‍ട്ടണിലെ സെഡ്ഡന്‍ പാർക്കില്‍ നടന്ന മത്സരത്തില്‍ സൂപ്പർ ഓവറില്‍ ഹിറ്റ്മാന്‍ രോഹിത് ശർമ്മ അവസാന രണ്ട് പന്തുകളില്‍ സിക്‌സ് അടിച്ച് ഇന്ത്യക്ക് ജയം സമ്മാനിച്ചു. ഇതോടെ 3-0 ത്തിന് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. സൂപ്പർ ഓവറില്‍ 15 റണ്‍സെടുത്ത് രോഹിത് പുറത്താകാതെ നിന്നു. സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്‌ത് ആതിഥേയർ 17 റണ്‍സാണ് എടുത്തത്.