ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ നിന്നും പാകിസ്ഥാനെ വിലക്കണമെന്ന് പറഞ്ഞുള്ള ഒരു കത്തും ഐ.സി.സിക്ക് കൈമാറിയിട്ടില്ലെന്ന് ബി.സി.സി.ഐ വക്താവ്.
പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെ ലോകകപ്പിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ ഐ.സി.സിക്ക് കത്ത് നൽകിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു ബി.സി.സി.ഐ. ഇന്ത്യക്ക് പാകിസ്ഥാനെതിരെ കളിക്കേണ്ടന്ന്തീരുമാനിക്കാനുള്ളഅവകാശമുണ്ട്. എന്നാല്‍ പാകിസ്ഥാനെ കളിപ്പിക്കരുതെന്ന് പറയുവാനുള്ള അവകാശമില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കുകയായിരുന്നു. ജൂണ്‍ 16-ന് നടക്കുന്ന ലോകകപ്പിലെ ഇന്ത്യ പാക് മത്സരത്തെക്കുറിച്ച് തീരുമാനം പിന്നീട് മാത്രമേ എടുക്കുകയുള്ളുവെന്നും ബി.സി.സി.ഐ വക്താവ് അറിയിച്ചു.
ഐ.സി.സിയുടെ ഭരണഘടന അനുസരിച്ച് അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ഐ.സി.സിയുടെ മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള യോഗ്യതയുണ്ട്. ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടാനാകില്ലെന്നും ബി.സി.സി.ഐ അറിയിച്ചു. നേരത്തെ ബി.സി.സി.ഐയുടെ ഉന്നതാധികാരി തന്നെ ഇന്ത്യ ഇത്തരത്തിൽ കത്ത്നല്‍കിയാലും മറ്റു രാജ്യങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഈ ആവശ്യം ഇന്ത്യക്ക് ഏപ്രിലില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഉന്നിയിക്കാമെങ്കിലും ഇന്ത്യക്കിപ്പോൾ ഐ.സി.സി ബോര്‍ഡില്‍ മുന്‍തൂക്കമില്ല, അതിനാല്‍ തന്നെ വോട്ടിനിട്ടാല്‍ ആവശ്യം പരാജയപ്പെട്ടേക്കാം. കൂടാതെ 2021 ചാമ്പ്യന്‍സ് ട്രോഫി, 2023 ലോകകപ്പ് എന്നീ മത്സരങ്ങളുടെ ആതിഥേയത്വത്തിനു ശ്രമിക്കുന്ന ഇന്ത്യക്ക് ഈ നീക്കങ്ങള്‍ തിരിച്ചടിയാകുമെന്നും ബി.സി.സി.ഐ അധികാരികള്‍ അറിയിച്ചു.