ETV Bharat / sports

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ; സ്ഥിരീകരണവുമായി ഗാംഗുലി

ടി20 ലോകകപ്പിന്‍റെ ഏഴാം പതിപ്പാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നത്. 2016ലാണ് ഇന്ത്യ അവസാനമായി ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്

Sourav Ganguly  Board of Control for Cricket in India  ICC Men's T20 World Cup 2021  ലോകകപ്പ് ഇന്ത്യയില്‍ വാര്‍ത്ത  ലോകകപ്പ് ഗാംഗുലി വാര്‍ത്ത  world cup in india news  world cup ganguly news
ലോകകപ്പ്
author img

By

Published : Nov 13, 2020, 12:26 PM IST

Updated : Nov 13, 2020, 1:26 PM IST

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധികള്‍ക്ക് വിരാമമായില്ലെങ്കിലും അടുത്തവര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ജയ്‌ഷക്കൊപ്പം ടി20 ലോകകപ്പ് കിരീടവുമായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്‌താണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകകപ്പിന്‍റെ ഏഴാമത്തെ പതിപ്പാണ് അടുത്ത വര്‍ഷം അരങ്ങേറാനിരിക്കുന്നത്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്‍റ് അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് വര്‍ഷം മുമ്പാണ് അവസാനമായി ടി20 ലോകകപ്പ് ഇന്ത്യയില്‍ നടന്നത്. 2016ല്‍ നടന്ന ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടം കൊല്‍ക്കത്തയിലായിരുന്നു. അന്ന് ഈഡന്‍ ഗാര്‍ഡനില്‍ നടന്ന കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് കപ്പടിച്ചു.

Sourav Ganguly  Board of Control for Cricket in India  ICC Men's T20 World Cup 2021  ലോകകപ്പ് ഇന്ത്യയില്‍ വാര്‍ത്ത  ലോകകപ്പ് ഗാംഗുലി വാര്‍ത്ത  world cup in india news  world cup ganguly news
ഐസിസി

ഐസിസി ടി20 ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ഗാംഗുലി വ്യക്തമാക്കി. ലോകകപ്പ് ഉള്‍പ്പെടെ നിരവധി രാജ്യാന്തര മത്സരങ്ങള്‍ക്ക് ഇന്ത്യ ഇതിനകം വേദിയായിട്ടുണ്ട്. ക്രിക്ക്റ്റ് പ്രേമികള്‍ ഏറെയുള്ള ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നതില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സമൂഹം ആഹ്ലാദിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ബിസിസിഐ.

കഴിഞ്ഞ വര്‍ഷം വനിതാ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ വിജയകരമായി നടന്നിരുന്നു. മെല്‍ബണില്‍ നടന്ന കിരീടപ്പോരാട്ടം കാണാന്‍ 86,174 പേരാണ് എത്തിയത്. ലോകകപ്പ് വേദിയിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിസിയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

Last Updated : Nov 13, 2020, 1:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.