ETV Bharat / sports

റാഞ്ചിയില്‍ റെക്കോഡ് മഴ - റാഞ്ചി ടെസ്‌റ്റ്

ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടിയ സ്ട്രൈക്ക് റേറ്റെന്ന റെക്കോഡ് ഉമേഷ്‌ യാദവ് സ്വന്തമാക്കിയപ്പോള്‍, ഹോം ഗ്രൗണ്ടില്‍ ഉയര്‍ന്ന ആവറേജെന്ന റെക്കോഡ് രോഹിത്‌ ശര്‍മയും സ്വന്തമാക്കി.

റാഞ്ചിയില്‍ റെക്കോര്‍ഡ് മഴ: 15 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് ഉമേഷ്‌, രോഹിത് തിരുത്തിയത് 71 വര്‍ഷത്തേത്
author img

By

Published : Oct 20, 2019, 10:55 PM IST

റാഞ്ചി: ന്യൂസിലന്‍ഡ് താരം സ്‌റ്റീഫന്‍ ഫ്ലെമ്മിങ്ങിന്‍റെ 15 വര്‍ഷം നീണ്ട റെക്കോഡ് തകര്‍ത്ത് ഇന്ത്യന്‍ പേസര്‍ ഉമേഷ്‌ യാദവ്. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റെന്ന റെക്കോഡാണ് ഉമേഷ്‌ മറികടന്നത്. റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിന്‍റെ അവസാനം പുറത്തെടുത്ത മാസ്‌മരിക പ്രകടനമാണ് ഉമേഷിനെ റെക്കോഡിലെത്തിച്ചത്. നേരിട്ട 10 പന്തുകളില്‍ നിന്ന് 31 റണ്‍സാണ് ഉമേഷ്‌ അടിച്ചെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 310. അഞ്ച് സിക്‌സറുകളാണ് ഉമേഷിന്‍റെ ബാറ്റില്‍ നിന്നും പറന്നത്. ഇതോടെ 2014 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 11 പന്തില്‍ 31 ല്‍ റണ്‍സ് നേടിയ ഫ്ലെമ്മിങ്ങിന്‍റെ റെക്കോഡ് പഴങ്കഥയായി.

നേരത്തെ രോഹിത് ശര്‍മ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാന്‍റെ റെക്കോഡ് തകര്‍ത്തിരുന്നു. സ്വന്തം രാജ്യത്ത് കളിച്ച മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ആവറേജെന്ന 71 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഹിറ്റ്‌മാന്‍ മറികടന്നത്. 98.22 റണ്‍സാണ് ബ്രാഡ്‌മാന്‍റെ ഹോം ഗ്രൗണ്ട് ആവറേജ്. എന്നാല്‍ ഇന്നത്തെ ഇരട്ടസെഞ്ച്വറിയോടെ രോഹിത്തിന്‍റെ ആവറേജ് 99.84 ആയി.

Intro:Body:

CRICKET

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.