ETV Bharat / sports

കിരീടം നിലനിര്‍ത്താന്‍ മുംബൈ; അഞ്ച് നിര്‍ണായക താരങ്ങള്‍

ദുബായില്‍ രാത്രി 7.30നാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം

ഐപിഎല്‍ വാര്‍ത്ത ബുമ്ര വാര്‍ത്ത ipl news bumra news

author img

By

Published : Nov 10, 2020, 3:33 PM IST

ദുബായ്: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ അഞ്ച് മുംബൈ താരങ്ങളുടെ പ്രകടനം നിര്‍ണായകമാകും. ഐപിഎല്ലില്‍ ഇതിനകം നാല് കിരീടങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഈ സീസണിലും ഏറ്റവും ശക്തമായ ടീമാണ്. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ 57 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്. ടീമംഗങ്ങളെല്ലാം അവരവരുടെ റോള്‍ ഭംഗിയായി ചെയ്യുന്നതാണ് മുംബൈയുടെ കരുത്ത്. ഇന്ന് ദുബായില്‍ നടക്കുന്ന ഫൈനലില്‍ ഡല്‍ഹിയെ എതിരിടുമ്പോള്‍ ഇവരുടെ പ്രകടനം നിര്‍ണായകമാകും.

ക്വിന്‍റണ്‍ ഡികോക്ക്

പതിഞ്ഞ തുടക്കമായിരുന്നെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന്‍ എന്ന നിലയില്‍ ലോകോത്തര നിലവാരമാണ് ഡികോക്ക് പുറത്തെടുത്തത്. സീസണിലെ മുന്‍നിര റണ്‍വേട്ടക്കാര്‍ക്കൊപ്പം ഈ ദക്ഷിണാഫ്രിക്കന്‍ താരവുമുണ്ട്. ദേശീയ ക്രിക്കറ്റ് ടീമിന്‍റെ നായകന്‍ കൂടിയയാ ഡികോക്ക് സീസണില്‍ ഇതിനകം 15 ഐപിഎല്ലുകളില്‍ നിന്നായി 483 റണ്‍സ് സ്വന്തമാക്കി.

ഇഷാന്‍ കിഷന്‍

ഉയര്‍ന്ന് വരുന്ന ഇന്ത്യന്‍ താരമാണ് ഇഷാന്‍ കിഷന്‍. ടീമിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ക്രീസില്‍ കളിക്കുന്ന താരം. സീസണില്‍ 29 സിക്‌സുകള്‍ ഈ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ മുംബൈക്ക് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലെ റണ്‍വേട്ടക്കാര്‍ക്കിടയില്‍ ഈഷാനുള്ളത്. 22 വയസുള്ള ഇഷാന്‍ ഇതിനകം 13 മത്സരങ്ങളില്‍ നിന്നായി 483 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ജസ്‌പ്രീത് ബുമ്ര

രോഹിത്‌ ശര്‍മക്ക് ഒപ്പം മുംബൈ ടീമിന്‍റെ അവിഭാജ്യ ഘടകമാണ് ബുമ്രയും. യോര്‍ക്കറുകളാണ് ഈ ഇന്ത്യന്‍ പേസറുടെ മുഖ്യ ആയുധം. മുംബൈയുടെ പേസ് ആക്രമണത്തെ നയിക്കുന്നത് ബുമ്രയാണ്. ഇതിനകം സീസണില്‍ 14 ഐപിഎല്ലുകള്‍ കളിച്ച ബുമ്ര 27 വിക്കറ്റുകള്‍ സ്വന്തം പേരില്‍ കുറിച്ചു. സീസണില്‍ രണ്ടാമത്തെ വലിയ വിക്കറ്റ് ടേക്കറാണ് ബുമ്ര. ഒന്നാം സ്ഥാനത്ത് ഡല്‍ഹിയുടെ പേസര്‍ കാസിഗോ റബാദയാണ്.

ട്രെന്‍ഡ് ബോള്‍ട്ട്

ന്യൂ ബോളിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന അപകടകാരിയായ മുംബൈയുടെ പേസറാണ്‍ ട്രെന്‍ഡ് ബോള്‍ട്ട്. സീസണില്‍ ബുമ്രക്ക് ശക്തമായ പിന്തുണ നല്‍കി ബോള്‍ട്ടും മുംബൈയെ വിജയവഴിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സീസണില്‍ 14 ഐപിഎല്ലുകളില്‍ നിന്നായി 22 വിക്കറ്റുകളാണ് ബോള്‍ട്ടിന്‍റെ പേരിലുള്ളത്.

കീറോണ്‍ പൊള്ളാര്‍ഡ്

ഓള്‍റൗണ്ട് മികവ് കൊണ്ട് മുംബൈ ക്യാമ്പിന്‍റെ അവിഭാജ്യ ഘടകമാണ് കീറോണ്‍ പൊള്ളാര്‍ഡ്. 15 ഐപിഎല്ലുകളിലായി 259 റണ്‍സും നാല് വിക്കറ്റും പൊള്ളാര്‍ഡിന്‍റെ പേരിലുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്നതും പൊള്ളാര്‍ഡാണ്. പൊള്ളാര്‍ഡിന്‍റെ സാന്നിധ്യം ഫൈനലില്‍ നായകന്‍ രോഹിത് ശര്‍മക്ക് മുതല്‍കൂട്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.