ETV Bharat / entertainment

റിലീസിന് മുമ്പ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എക്‌സ്‌ക്ലൂസീവ് പ്രിവ്യൂ; ഒത്ത് ചേർന്ന് മലയാള സിനിമ - ALL WE IMAGINE AS LIGHT

നവംബര്‍ 22ന് റിലീസിനൊരുങ്ങുന്ന ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ് എന്ന സിനിമയുടെ പ്രീമിയർ ഷോ കൊച്ചിയില്‍ നടന്നു. മഹേഷ് നാരായണൻ, പാർവതി തിരുവോത്ത്, റീമ കല്ലിങ്കൽ തുടങ്ങി നിരവധി പ്രമുഖർ സ്ക്രീനിംഗിൽ പങ്കെടുത്തു.

ALL WE IMAGINE AS LIGHT RELEASE  ALL WE IMAGINE AS LIGHT PREMIERE  ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്  ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ് റിലീസ്
ALL WE IMAGINE AS LIGHT (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 13, 2024, 11:44 AM IST

ആഗോള തലത്തിൽ ഏറെ നിരൂപക പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന സിനിമയുടെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. സൗഹൃദം, സ്വത്വം, പ്രതിരോധശേഷി, മാനുഷിക ബന്ധങ്ങളുടെ സങ്കീർണതകൾ എന്നീ പ്രമേയങ്ങൾ മനോഹരമായി അവതരിപ്പിച്ച ചിത്രം റിലീസിനൊരുങ്ങുകയാണ്.

റിലീസിന് മുന്നോടിയായുള്ള പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ നിരവധി പ്രമുഖർ ഒത്തുച്ചേർന്നു. സിനിമയുടെ സംവിധായകയായ പായൽ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ ചിത്രത്തിന്‍റെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളുമായി സംവദിച്ചു.

സിനിമയ്‌ക്ക് വേണ്ടിയുള്ള കലാപരമായ തിരഞ്ഞെടുപ്പുകൾ, ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ് ഇന്ത്യൻ സിനിമയിലേക്ക് കൊണ്ടുവരുന്ന അതുല്യമായ ആഖ്യാന ശൈലി, നിർമ്മാതാക്കളുടെ കാഴ്‌ച്ചപ്പാട്, സങ്കീർണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ അഭിനേതാക്കളുടെ അനുഭവങ്ങൾ എന്നിവയെല്ലാം ഈ സംവാദത്തിന്‍റെ ഭാഗമായി. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവർ തങ്ങളുടെ പ്രകടനങ്ങളുടെ വെല്ലുവിളികളെ കുറിച്ചും അതിന് ലഭിച്ച ഫലത്തെയും കുറിച്ച് മനസ്സ് തുറന്നു.

മഹേഷ് നാരായണൻ, പാർവതി തിരുവോത്ത്, റീമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്‌മി, ഗായത്രി അശോക്, സന്ധ്യ ബാലചന്ദ്രൻ, റിയാസ് സലിം, അതുല്യ ആശാദം, റാണി ഹരിദാസ്, ലെൻഡ്രിക് കുമാർ, സരിൻ ഷിബാബ്, ശീതൾ ശ്യാം, വിഷ്‌ണു രാഘവ്, നിമിഷ ഹക്കിം, അനഘ നാരായണൻ തുടങ്ങി മലയാള സിനിമയിലെ നിരവധി പ്രമുഖർ സ്ക്രീനിംഗിൽ പങ്കെടുത്തു.

മൂന്ന് സ്ത്രീകളും രത്നഗിരിയിലെ ഒരു ബീച്ച് ടൗണിലേക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുന്നതും, അത് അവരുടെ ജീവിത ഭാവി തീരുമാനങ്ങളെ കുറിച്ച് ചിന്തിച്ച് പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നതുമാണ് ചിത്രപശ്ചാത്തലം.

ഫ്രാൻസിൽ നിന്നുള്ള പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് ആൻഡ് ചീസ്, അനതർ ബർത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ഔദ്യോഗിക ഇന്തോ-ഫ്രഞ്ച് സഹനിർമ്മാണമാണ് ഈ ചിത്രം. തോമസ് ഹക്കിം, സീക്കോ മൈത്ര (ചാക്ക് ആൻഡ് ചീസ് ഫിലിംസ്), ജൂലിയൻ ഗ്രാഫ് (പെറ്റിറ്റ് കായോസ്), രണബീർ ദാസ് (അനദർ ബർത്) എന്നിവർ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പായൽ കപാഡിയക്കൊപ്പം സഞ്ചരിച്ചാണ് ഈ മനോഹരമായ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, പൂനെ, കൊൽക്കത്ത, തിരുവനന്തപുരം, കൊച്ചി എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദർശനത്തിനെത്തും. സ്‌പിരിറ്റ് മീഡിയയാണ് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം വിതരണിനെത്തിക്കുക. പിആർഒ - ശബരിയും നിര്‍വ്വഹിച്ചു.

Also Read: ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.