ETV Bharat / state

'ആത്മകഥ വിവാദം' രാഷ്‌ട്രീയ ഗൂഢാലോചന; പുറകിൽ ആരെന്ന് കണ്ടെത്തും: ഇപി ജയരാജൻ - EP JAYARAJAN ON BOOK CONTROVERSY

"കട്ടൻ ചായയും പരിപ്പു വടയും ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം" പുസ്‌തക വിവാദത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് ഇപി ജയരാജൻ.

WAYANAD BY ELECTION 2024  EP JAYARAJAN AUTOBIOGRAPHY  ഇപി ജയരാജന്‍ ബുക്ക് വിവാദം  LATEST NEWS IN MALAYALAM
ഇപി ജയരാജന്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 13, 2024, 11:34 AM IST

കാസർകോട്: ആത്മകഥ വിവാദം കത്തിപ്പടരുന്നതിനിടെ ഡിസി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോപണങ്ങൾക്ക് പുറകിൽ രാഷ്ട്രീയ ഗൂഡാലോചനയെന്നും
മുതിർന്ന നേതാവും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇ പി ജയരാജൻ.
ഗൂഢാലോചന വെളിച്ചത്ത് വരണം. ഇതിന് പുറകിൽ ആരെന്ന് കണ്ടെത്തുമെന്നും ഇപി ജയരാജൻ കാസർകോട് പറഞ്ഞു.

ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതു ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. അത് പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌എൻഡിപി നേതാവുമായി ഇപിയ്ക്ക് ബന്ധമെന്ന ആരോപണത്തിൽ അനിൽ അക്കരയ്ക്ക് മാനസിക രോഗമാണെന്നും മാങ്ങയുള്ള മാവിലെ കല്ലേറ് ഉണ്ടാവൂ എന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. അതേസമയം ഉപതെരഞ്ഞെടുപ്പ് പോളിങ്‌ ദിനത്തിൽ ഇപി ജയരാജന്‍റെ ആത്മകഥ വിവാദം കത്തുകയാണ്.

'ആത്മകഥ വിവാദമാക്കിയത് ഡിസി ബുക്‌സിന്‍റെ പബ്ലിസിറ്റിക്ക് വേണ്ടി': ഡിസി ബുക്‌സിന്‍റെ ബിസിനസ് താത്‌പര്യമാണ് തന്‍റെ ആത്മകഥ വിവാദമാക്കിയതിന് പിന്നിലെന്ന് ഇപി ജയരാജൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ദിവസം ഇത് വിവാദമാക്കിയത് ഡിസി ബുക്‌സിന്‍റെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

ഒരാളെയും ഞാൻ ആത്മകഥ എഴുതാൻ ഏൽപ്പിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ പടച്ചുവിട്ടത്. അതിനാൽ തന്നെ ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്‍റെ ആത്മകഥയിലേതെന്ന് പറഞ്ഞ് പുറത്തുവന്ന ഉള്ളടക്കമെല്ലാം തെറ്റാണ്. എഡിറ്റ് ചെയ്യാൻ കൊടുത്ത സ്ഥലത്ത് നിന്നാണോ അത് ചോർന്നതെന്ന് അന്വേഷിക്കണം. ഞാൻ എഴുതിയ കാര്യങ്ങൾ അല്ല പുറത്ത് വന്നത്. ഇതെന്‍റ പുസ്‌തകം അല്ലെന്നും ഇപി ജയരാജൻ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"കട്ടൻ ചായയും പരിപ്പു വടയും ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം" എന്നപേരില്‍ എന്നാല്‍ ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ജയരാജന്‍റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന നിലയില്‍ പുറത്തുവന്ന ഭാഗങ്ങളാണ് വിവാദമായത്. പാലക്കാടെ സ്ഥാനാർഥി പി സരിൻ അവസരവാദിയാണെന്നും പുസ്‌തകത്തിൽ വിമർശനമുണ്ട്.
പി. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇഎംഎസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പിവി അൻവറിന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്‍റെ സ്ഥാനാർഥിത്വത്തെ വിമർശിക്കുന്നത്.

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്നതാണ് ജയരാജന്‍റെ ആത്മകഥ.
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമർശം.

ദേശാഭിമാനി ബോണ്ട് വിവാദവും ഇപി പുസ്‌തകത്തിൽ പരാമർശിക്കുന്നു. വിവാദ വ്യവസായി സാന്‍റിയാഗോ മാർട്ടിനുമായി ഞാൻ ഒരു ചർച്ചയും നടത്തിയില്ല. ചർച്ച ചെയ്‌തത് മാർക്കറ്റിങ്‌ മേധാവി വേണുഗോപാലായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി 2 കോടി മുൻകൂർ വാങ്ങിയത്. പക്ഷേ പ്രശ്‌നം വഷളാക്കിയത് അന്ന് പാർട്ടിക്കുളളിൽ നിലനിന്ന വിഭാഗീയതയാണ്. വി എസ് അച്യുതാനന്ദൻ ഇത് ആയുധമാക്കി. താൻ മരിക്കും വരെ സിപിഎം ആയിരിക്കുമെന്നും പാർട്ടി വിടുമെന്ന് സ്വപ്‌നം കണ്ടാൽ താൻ മരിച്ചുവെന്നർഥമെന്നും ഇപി പുസ്‌തകത്തിൽ പരാമർശിക്കുന്നു.

Also Read: 'രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം'; സിപിഎമ്മിന് തിരിച്ചടിയായി പരാമര്‍ശം, ആത്മകഥ എഴുതി പൂര്‍ത്തിയായിട്ടു പോലുമില്ലെന്ന് ഇപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.