ഷാര്‍ജ: ആവേശം നിറഞ്ഞ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ മുംബൈ ഇന്ത്യന്‍സിന് 34 റണ്‍സിന്‍റെ ജയം. 209 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. നായകന്‍ ഡേവിഡ് വാര്‍ണര്‍ മുന്നില്‍ നിന്ന് നയിച്ചിട്ടും ഹൈദരാബാദിന് ജയം കണ്ടെത്താനായില്ല. വാര്‍ണര്‍ 44 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത് പുറത്തായി. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓപ്പണറായ വാര്‍ണറുടെ ഇന്നിങ്സ്.
-
The first team to not concede 200 at Sharjah this season 👉 #MumbaiIndians 👈
— Mumbai Indians (@mipaltan) October 4, 2020 " class="align-text-top noRightClick twitterSection" data="
">The first team to not concede 200 at Sharjah this season 👉 #MumbaiIndians 👈
— Mumbai Indians (@mipaltan) October 4, 2020The first team to not concede 200 at Sharjah this season 👉 #MumbaiIndians 👈
— Mumbai Indians (@mipaltan) October 4, 2020
ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ 15 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പടുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്സ്. മൂന്നാമനായി ഇറങ്ങിയ മനീഷ് പാണ്ഡെ 19 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായ കെയിന്‍ വില്യംസണും ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത പ്രിയം ഗാര്‍ഗും ഹൈദരാബാദ് നിരയില്‍ നിരാശപ്പെടുത്തി. മധ്യനിരയും വാലറ്റവും തകർന്നടിഞ്ഞതോടെ ഹൈദരാബാദ് പരാജയം സമ്മതിച്ചു. മുംബൈക്ക് വേണ്ടി പേസര്‍മാരായ ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര, പാറ്റിസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് ഷാര്‍ജയില്‍ പതിഞ്ഞ താളത്തില്‍ കൊട്ടിക്കയറുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ നേതൃത്വത്തിലാണ് മുംബൈ മികച്ച സ്കോർ കണ്ടെത്തിയത്.
39 പന്തില്‍ നാല് വീതം ഫോറും സിക്‌സും അടിച്ച ഡികോക്ക് 67 റണ്‍സെടുത്തു. ഡികോക്കും നാലാമനായി ഇറങ്ങിയ ഇഷാന്‍ കിഷനും ചേര്‍ന്ന് 78 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ച് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായത് മുംബൈക്ക് നിരാശയേകിയെങ്കിലും പിന്നീട് എത്തിയവർ തകർത്തടിച്ചാണ് സ്കോർ 200 കടത്തിയത്. മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 27 റണ്‍സെടുത്തും നാലാമനായി ഇറങ്ങിയ ഇശാന്‍ കിഷന്‍ 23 പന്തില്‍ 31 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ 28 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ സ്വന്തമാക്കി. മധ്യനിരയില്‍ 25 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡും നാല് പന്തില്‍ 20 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.