ന്യൂഡല്‍ഹി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഡേ-നൈറ്റ് ടെസ്‌റ്റ് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം അതിഥേയത്വം വഹിച്ചേക്കുമെന്ന് സൂചന. ബിസിസിഐയുടെ ഉന്നതാധികാര സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം എടുത്തു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. അടുത്ത വർഷം ഇംഗ്ലണ്ടിന് എതിരെ നടക്കുന്ന ടെസ്‌റ്റ് പരമ്പരയിലാകും ഇതിന് അവസരം ഒരുങ്ങുക. നിലവിലെ ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ടീം ഇന്ത്യ കളിക്കുന്ന അവസാനത്തെ ടെസ്റ്റ് പരമ്പരയാകും ഇത്.
2014-ല്‍ ശ്രീലങ്കക്ക് എതിരായ ഏകദിന മത്സരമാണ് സ്‌റ്റേഡിയത്തില്‍ അവസാനമായി കളിച്ചത്. ഇതിന് ശേഷം സ്റ്റേഡിയം നവീകരിക്കാന്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. സ്റ്റേഡിയത്തിന്‍റെ നിർമാണ പ്രിവർത്തികൾ പൂർത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി ഇത് മാറും. 1,10,000 പേർക്ക് ഇരിക്കാന്‍ പാകത്തിലുള്ള ഗാലറിയാണ് സ്റ്റേഡിയത്തില്‍ ഒരുക്കുക.
ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം കഴിഞ്ഞ വർഷം നവംബറിലാണ് ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ് കളിക്കുന്നത്. അന്ന് നവംബറിലാണ് ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റ് കളിച്ചത്. ഇന്നിങ്സിനും 46 റണ്‍സിനും കോലിയും കൂട്ടരും ചരിത്ര വിജയം സ്വന്തമാക്കിയരുന്നു. ഇതേവരെ ലോകത്ത് ടെസ്റ്റ് മത്സരം കളിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും ഡേ-നൈറ്റ് ടെസ്റ്റ് കളിച്ചത് ഓസ്ട്രേലിയയാണ്. ഏഴ് ഡേ നൈറ്റ് ടെസ്‌റ്റുകളാണ് ഓസ്ട്രേലിയ കളിച്ചത്. രണ്ടാം സ്ഥാനത്ത് പാകിസ്ഥാനാണ്. നാല് ഡേ-നൈറ്റ് ടെസ്‌റ്റ് മത്സരങ്ങളാണ് പാകിസ്ഥാന്‍ ഇതേവരെ കളിച്ചത്.