ETV Bharat / sports

'മിന്നിത്തിളങ്ങി മിതാലി'; അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചക്കം കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതാ താരമാണ് മിതാലി. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വാര്‍ഡ്‌സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ ഇതിന് മുന്നെ അഞ്ചക്കം കടന്നത്.

Mithali Raj  skipper  international cricket  Ekana Cricket Stadium  Charlotte Edwards  മിതാലി രാജ്  വനിതാ ക്രിക്കറ്റ് ടീം
'മിന്നിത്തിളങ്ങി മിതാലി'; അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചക്കം കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം
author img

By

Published : Mar 12, 2021, 1:05 PM IST

ലഖ്നൗ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി. രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടമാണ് മിതാലി രാജ് അടിച്ചെടുത്തത്. ഏകാന സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നാം ഏകദിനത്തിലാണ് മിതാലി നിര്‍ണായക നാഴികകല്ല് പിന്നിട്ടത്. മീഡിയം പേസര്‍ ആന്‍ ബോഷിനെ ബൗണ്ടറി കടത്തിയാണ് താരം 10000 റണ്‍സ് എന്ന സുപ്രധാന നേട്ടം ആഘോഷിച്ചത്.

212 ഏകദിന മത്സരങ്ങളില്‍ നിന്നും 6974 റണ്‍സാണ് 38കാരി അടിച്ചെടുത്തത്. ഇതില്‍ 54 അര്‍ധ ശതകങ്ങളും ഏഴ് സെഞ്ചുറികളും ഉള്‍പ്പെടും. 10 ടെസ്റ്റില്‍ നിന്ന് 663 റണ്‍സും 89 ടി20 മത്സരങ്ങളില്‍ നിന്നും 2364 റണ്‍സും താരം നേടിയിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതാ താരമാണ് മിതാലി. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വാര്‍ഡ്‌സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ ഇതിന് മുമ്പ് അഞ്ചക്കം കടന്നത്. ആകെ 309 മത്സരങ്ങളില്‍ നിന്ന് 75 അര്‍ധ ശതകവും, എട്ട് സെഞ്ചുറിയും ഉള്‍പ്പെടെ 10207 റണ്‍സ് ആണ് ഷാര്‍ലറ്റ് എഡ്വര്‍ഡ്‌സിന്‍റെ സമ്പാദ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.