ലാഹോർ: മിസ്ബാ ഉൾ ഹക്കിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു. ചീഫ് സെലക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കും. മുന്‍പ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. മുന്‍ താരം വഖാർ യൂനിസാണ് പുതിയ ബൗളിങ് കോച്ച്. മൂന്ന് വർഷത്തെ കരാറിലാണ് ഇരുവരുടെയും നിയമനം. പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്‍റെ അഞ്ചംഗ പാനല്‍ ഐക്യകണ്ഠേനയാണ് മുഖ്യ പരിശീലകനായി മിസ്ബാഹിനെ തെരഞ്ഞെടുത്തത്.
2017ലാണ് അദ്ദേഹം തന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പക്കുന്നത്. ഇതൊരു ബഹുമതിയായി കാണുന്നുവെന്നും ഭാരിച്ച ചുമതലയാണെന്നും അദ്ദേഹം പ്രതികരിച്ചു. 27ന് പാകിസ്ഥാനില്‍ ശ്രീലങ്കയ്ക്ക് എതിരേ അരങ്ങേറുന്ന ത്രിദിന ഏകദിന പരമ്പരയും മൂന്ന് 20-ട്വന്‍റിയുമാണ് ഇരുവരുടെയും ആദ്യ ദൗത്യം. ഒക്ടോബർ ഏഴ് വരെയാണ് മത്സരങ്ങൾ നടക്കുക.