മുംബൈ: ബിസിസിഐ പ്രസിഡന്‍റ് എന്ന നിലയില്‍ സൗരവ് ഗാംഗുലിയും ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്നുള്ള പാര്‍ട്‌ണര്‍ഷിപ്പ് ഇനിയും തുടരണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്‌മണ്‍. ഇരുവരും ചേരുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ശോഭനമായ ഭാവിയാണ് ഉണ്ടാവുക. രാജ്യത്തിന് വേണ്ടി ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ് ഇരുവരും. എല്ലാ മേഖലയിലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വിജയം ഉറപ്പാക്കാന്‍ ഈ പങ്കാളിത്തം അനിവാര്യമാണെന്നും ലക്ഷ്‌മണ്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍, ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍, ബിസിസിഐ പ്രസിഡന്‍റ് എല്ലാവര്‍ക്കും പ്രാധാന്യമുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ബിസിസിഐ പ്രസിഡന്‍റായി ഗാംഗുലി സ്ഥാനമേല്‍ക്കുന്നത്. അദ്ദേഹം പ്രസിഡന്‍റായ ശേഷമാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നത്. ആദ്യ ടെസ്റ്റിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ വേദിയാവുകയും ചെയ്തു. നിലവല്‍ ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റ് എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഗാംഗുലി. അടുത്തിടെ ഐസിസി ചെയര്‍മാന്‍ സ്ഥനത്തേക്ക് ഗാംഗുലിയുടെ പേര് നിര്‍ദേശിക്കണമെന്ന് രാജ്യാന്തര തലത്തില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍റെ നേതൃപാടവമാണ് ഇതിലൂടെയെല്ലാം വെളിവാകുന്നത്.
അതേസമയം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 40 ഏക്കറോളം വരുന്ന സ്ഥലത്താണ് നിലവില്‍ വികസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭാവി ക്രിക്കറ്റര്‍മാരെ വാര്‍ത്തെടുക്കാനുള്ള നിയോഗമാണ് ദ്രാവിഡിന് വന്ന് ചേര്‍ന്നിരിക്കുന്നത്. ദേശീയ പുരുഷ വനിതാ ടീമുകളുടെ പരിശീലകര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കും. 2019ലാണ് അദ്ദേഹം അക്കാദമിയുടെ തലവനായി ചുമതലയേറ്റത്.