പൂനെ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തില്‍ നിന്നും ഒന്നാം സ്ഥാനം പിടിക്കാനൊരുങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പുതിയ ടെസ്റ്റ് റാങ്കിങ് ഐസിസി പ്രഖ്യാപിച്ചപ്പോൾ ഓസ്‌ട്രേലിയയുടെ സ്മിത്തിനേക്കാൾ ഒരു പോയന്‍റ് വ്യത്യാസത്തില്‍ 936 പോയന്‍റുമായി രണ്ടാമതാണ് കോലി. ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടെസ്റ്റില്‍ 254 റണ്‍സോടെ ഇരട്ട സെഞ്ച്വറി നേടിയ പ്രകടനമാണ് കോലിക്ക് റാങ്കിങ്ങില്‍ കുതിപ്പുണ്ടാക്കിയത്. കഴിഞ്ഞ കുറേ മാസങ്ങളായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന കോലിയെ ആഷസിലെ മികച്ച പ്രകടനത്തിലൂടെ സ്മിത്ത് പിന്തള്ളുകയായിരുന്നു. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള സ്മിത്തിന് 937 പോയന്‍റാണുള്ളത്. 19-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ക്യാപ്റ്റന് വീണ്ടും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനാകും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗർവാൾ റാങ്കിങ്ങില്‍ 17 സ്ഥാനം കരസ്ഥമാക്കി. 817 പോയന്‍റുമായി ചേതേശ്വർ പൂജാര നാലാം സ്ഥാനത്തും 721 പോയന്‍റുമായി അജങ്ക്യാ രഹാന ഒമ്പതാം സ്ഥാനത്തുമാണ്.
ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളർമാരില്‍ ജസ്‌പ്രീത് ബുംറയും രവിചന്ദ്രന്‍ അശ്വിനും ആദ്യപത്തിലുണ്ട്. 818 പോയന്‍റുമായി ബുംറ മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ 792 പോയന്‍റുമായി നിലമെച്ചപ്പെടുത്തി. നിലവില്‍ ഏഴാം സ്ഥാനത്താണ് അശ്വിന്‍. 753 പോയന്‍റുമായി രവീന്ദ്ര ജഡേജ 14-ാം സ്ഥാനത്തും 711 പോയന്‍റുമായി മുഹമ്മദ് ഷമി 16-ാം സ്ഥാനത്തുമുണ്ട്.
ഒൾ റൗണ്ടർമാരില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ ജേസണ്‍ ഹോൾഡർ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തും രവിചന്ദ്രർ അശ്വിന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
ഒന്നാം റാങ്കിന് ഒരു പോയിന്‍റിന്‍റെ കുറവുമായി വിരാട് കോലി
ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനെക്കാളും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരട് കോലി റാങ്കിങ്ങില്‍ ഒരു പോയന്‍റ് മാത്രം പിന്നിലാണ്.