ETV Bharat / sports

ആര്‍സിബി മുന്നോട്ട് വെക്കുന്നത് ഘട്ടംഘട്ടമായ പരിശീലന പരിപാടിയെന്ന് കോലി - ipl news

കൊവിഡ് 19നെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി ഫീല്‍ഡിലേക്ക് ഇറങ്ങാത്ത താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാഹചര്യം ഉള്ളതുകൊണ്ടാണ് ഘട്ടം ഘട്ടമായുള്ള പരിശീലനം

ആര്‍സിബി വാര്‍ത്ത ഐപിഎല്‍ വാര്‍ത്ത കോലി വാര്‍ത്ത rcb news ipl news kohli news
കോലി
author img

By

Published : Sep 12, 2020, 9:32 PM IST

ദുബായ്: താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കി സന്തുലിതമായ പരിശീലന പദ്ധതിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നടപ്പാക്കുന്നതെന്ന് നായകന്‍ വിരാട് കോലി. ആര്‍സിബിയുടെ ട്വീറ്റിലൂടെയാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് 19നെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി ഫീല്‍ഡിലേക്ക് ഇറങ്ങാത്ത താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാഹചര്യം ഉള്ളതുകൊണ്ടാണ് ഘട്ടം ഘട്ടമായുള്ള പരിശീലനം. താരങ്ങള്‍ പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സമയമെടുക്കുമെന്ന വിലയിരുത്തലിലാണ് കോലി.

ആദ്യമായി ഐപിഎല്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍സിബി ഐപിഎല്‍ 13ാം പതിപ്പിന് ഇറങ്ങുന്നത്. കൊവിഡ് 19നെ തുടര്‍ന്ന മാറ്റിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ക്ക് സെപ്‌റ്റംബര്‍ 19ന് തുടക്കമാകും. യുഎഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാണ് മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.