ETV Bharat / sports

സെഞ്ച്വറിയുമായി ശ്രേയസ്; ഇന്ത്യക്ക് കൂറ്റൻ സ്കോർ

author img

By

Published : Feb 5, 2020, 1:09 PM IST

ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി നേടി ശ്രേയസ് അയ്യർ. കിവീസിന് 348 റൺസിന്‍റെ വിജയലക്ഷ്യം

Shreyas Iyer  KL rahul  Virat kohli  NZ vs IND  India  New Zealand  ഇന്ത്യ ന്യൂസിലൻഡ് ഏകദിനം  ശ്രേയസ് അയ്യർ  വിരാട് കോഹ്‌ലി
സെഞ്ച്വറിയുമായി ശ്രേയസ്; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ഹാമിൾട്ടൺ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലൻഡിന് 348 റൺസിന്‍റെ വിജയലക്ഷ്യം. ശ്രേയസ് അയ്യരുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 347 റൺസെടുത്തു.

Shreyas Iyer  KL rahul  Virat kohli  NZ vs IND  India  New Zealand  ഇന്ത്യ ന്യൂസിലൻഡ് ഏകദിനം  ശ്രേയസ് അയ്യർ  വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലി

ശ്രേയസ് അയ്യറിന് പുറമേ അർധ സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയും കെ.എല്‍ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ രാഹുലും കേദാർ ജാദവും നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറിയ പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. പൃഥ്വി ഷാ 20 റൺസും മായങ്ക് അഗർവാൾ 32 റൺസെടുത്തും പുറത്തായി. പിന്നീട് നായകൻ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേർന്ന് സ്കോർ ഉയർത്തുകയായിരുന്നു. കോഹ്‌ലി(51) പുറത്തായതോടെ ക്രീസിലെത്തിയ രാഹുല്‍ പിന്നീട് ശ്രേയസുമായി ചേർന്ന് മികച്ച കൂട്ടുകെട്ട് പടത്തുയർത്തുകയായിരുന്നു. 103 റൺസെടുത്ത ശ്രേയസ് അയ്യർ സെഞ്ച്വറിക്ക് ശേഷം പുറത്തായെങ്കിലും തുടർന്ന് വന്ന ജാദവ് രാഹുലുമായി ചേർന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു . രാഹുല്‍ 64 പന്തില്‍ 88 റൺസും ജാദവ് 15 പന്തില്‍ 26 റൺസുമെടുത്ത് പുറത്താവാതെ നിന്നു.

കെഎല്‍ രാഹുല്‍

ന്യൂസിലൻഡിന് വേണ്ടി ടിം സൗത്തി രണ്ടും ഗ്രാൻഡോമും ഇഷ് സോധിയും ഒന്നു വീതവും വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡ് ആദ്യ പത്ത് ഓവർ അവസാനിച്ചപ്പോൾ വിക്കറ്റ് ഒന്നും നഷ്‌ടപ്പെടാതെ 54 റൺസ് എന്ന നിലയിലാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.